»   » മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

Posted By:
Subscribe to Filmibeat Malayalam

രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അന്‍വര്‍ റഷീദ് പുതിയ ചിത്രമൊരുക്കുന്നതായി കേട്ടിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ത്രിപ്പിള്‍ റോളില്‍ എത്തുമെന്നായിരുന്നു അറിഞ്ഞത്.

എന്നാല്‍ മമ്മൂട്ടി ത്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമുണ്ടാകുമെന്നും സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദല്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥകൃത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

മമ്മൂട്ടി ത്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമുണ്ടായിരിക്കും. എന്നാല്‍ സംവിധായകനെ തേടികൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അന്‍വര്‍ റഷീദ് സംവിധാന രംഗത്ത് എത്തിയത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി അണ്ണന്‍ തമ്പിയുമൊരുക്കി.

മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് താരം ഹുമഖുറേഷിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെ ത്രിപ്പിള്‍ റോളിലെത്തിക്കുന്നത് അന്‍വര്‍ റഷീദല്ല, സംവിധായകനെ തിരയുന്നു!!

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇപ്പോള്‍ തമിഴ് ചിത്രം പേരമ്പ് എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി.

English summary
Mammootty's new film scripted by Benny P Nairambalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam