»   » മമ്മൂട്ടിയുടെ ഉണ്ട!!... അരിയുണ്ടയോ ഗോതമ്പുണ്ടയോ അല്ല.. വെറും ഉണ്ട!!!

മമ്മൂട്ടിയുടെ ഉണ്ട!!... അരിയുണ്ടയോ ഗോതമ്പുണ്ടയോ അല്ല.. വെറും ഉണ്ട!!!

Written By:
Subscribe to Filmibeat Malayalam
വരുന്നൂ മമ്മൂക്കയുടെ 'ഉണ്ട' | filmibeat Malayalam

ആരും തെറ്റിദ്ധരിയ്ക്കരുത്.. മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ഉണ്ട!! ഖാലിദ് റഹ്മാനാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന പേരില്‍ സിനിമയൊരുക്കുന്നത്!

10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

പേര് പോലെ തന്നെ വ്യത്യസ്തമായിരിയ്ക്കും ചിത്രത്തിന്റെ പ്രമയേവും എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

ഖാലിദ് റഹ്മാന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത മമ്മൂട്ടിയുടെ ഉണ്ടയ്ക്കുണ്ട്. ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ്.

സിനിമയ്ക്ക് പിന്നില്‍

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. കഥാപാത്രങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

റിലീസിങ് ചിത്രങ്ങള്‍

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍.

മമ്മൂട്ടി തിരക്കിലാണ്

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. അങ്കിള്‍ എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങള്‍

English summary
Mammootty's new film titled Unda

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X