മമ്മൂട്ടിക്ക് ഇങ്ങനെയും മാറാന്‍ കഴിയുമോ? വനിതയുടെ കവര്‍ഗേളായി പുതിയ ലുക്ക്! കണ്ണുതള്ളി ആരാധകര്‍!

Recommended Video

Mammootty as a lady character for Mamangam | FilmiBeat Malayalam

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന മമ്മൂട്ടിയില്‍ മാമാങ്കവും ഭദ്രമായിരിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ച അദ്ദേഹം മാമാങ്കത്തിലെ ചാവേറായെത്തുമ്പോള്‍ ആ വരവ് എങ്ങനെയായിരിക്കുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. മാമാങ്കം മലയാളത്തിന് പുതുചരിത്രവും വിസ്മയവുമാവുമെന്നുറപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായും താരമെത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വനിതയുടെ കവര്‍ഗേളായുള്ള ലുക്കാണ് പുറത്തുവന്നത്. മുന്നിലേക്ക് മുടിയിട്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ചുവന്ന പൊട്ടിനൊപ്പം കണ്ണുമെഴുതിയുള്ള നില്‍പ്പിന് അഴകേറേയുണ്ടെന്നുള്ളതാണ് വസ്തുത. പൗരുഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ സ്‌ത്രൈണ ഭാവങ്ങള്‍ ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ അതേക്കുറിച്ച് ആശങ്കയില്ലെന്നുമായിരുന്നു ഒരു ആരാധകന്‍രെ കമന്റ്.

Mammootty

വേഷപ്പകര്‍ച്ചകളുടെ കാര്യത്തില്‍ തമ്പുരാനാണ് അദ്ദേഹമെന്നും മാമാങ്കത്തിലും അത് കാണാനുമെന്നും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നുമാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായും സിനിമയെത്തുന്നുണ്ട്. ദേശത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. പ്രാചി തെഹ്ലാന്‍, അനു സിത്താര, ഉണ്ണി മുകുന്ദന്‍ തുടങ്ങി വന്‍താരനിരയാണ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X