»   » മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍, പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍!

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍, പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ | filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള താരം മമ്മൂട്ടിയാണ്. ഒരു ഡസനോളം ചിത്രങ്ങളാണ് മമ്മൂട്ടിയുടെ കൈയിലുള്ളത്. രാജധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കാത്തിരിക്കാന്‍ വയ്യ, ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രമല്ല?

കാത്തിരിപ്പ് സഫലമാകും, ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നു! മോഹന്‍ലാല്‍ ഇല്ലാതെ പുതിയ ചിത്രം പുറത്ത്!

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന രണ്ട് പോലീസ് ചിത്രങ്ങളാണ് അണിയറില്‍ ഒരുങ്ങുന്നത്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പുതിയ പോലീസ് ചിത്രത്തിന്റെ ചിത്രീകരണം ജനുവരയില്‍ ആരംഭിക്കും.

അബ്രഹാമിന്റെ സന്തതികള്‍

ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഫനീഫ് അദേനിയാണ്.

ജനുവരി ഒന്നിന്

സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തിയറ്ററില്‍ എത്തുമ്പോള്‍ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും. കസബയ്ക്ക് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.

മമ്മൂട്ടി ചൈനയിലേക്ക്

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ വേണ്ടി മമ്മൂട്ടി അടുത്ത് ആഴ്ച ചൈനയിലേക്ക് തിരിക്കുകയാണ്. ചൈനയില്‍ നിന്നും തിരിച്ചെത്തിയാല്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍, ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്നീ ചിത്രങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും.

പുതിയ ലുക്കില്‍

പുതിയ ലൂക്കിലായിരിക്കും മമ്മൂട്ടി അബ്രഹാമിന്റെ സന്തതികളില്‍ ജോയിന്‍ ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്. കരിയറില്‍ നിരവധി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടി ഒരു സ്റ്റൈലിഷ് കഥാപാത്രമായിട്ടാണ് ഈ ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ഫാന്‍സിനും കുടുംബ പ്രേക്ഷകര്‍ക്കും

ഫാന്‍സ് ആഘോഷമാക്കി മാറ്റിയ കസബയില്‍ നിന്ന് വ്യത്യസ്തമായി ഫാന്‍സിനും കുടുംബ പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രമായിരിക്കും അബ്രഹാമിന്റെ സന്തികളെന്നാണ് റിപ്പോര്‍ട്ട്. ദ ഗ്രേറ്റ് ഫാദറിന്റെ വിജയവും ഫാന്‍സിനേയും കുടുംബ പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതായിരുന്നു.

English summary
Mammootty’s new police movie to start rolling from January.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam