മമ്മൂട്ടി പാലയിലെത്തിയത് തനി അച്ചായനായി

By Aswathi

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കിപ്പോള്‍ തിരക്കോട് തിരക്കാണ്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടിനടന്നുള്ള ജോലി. കഴിഞ്ഞദിവസം ബാല്യകാലസഖിയുടെ ലൊക്കേഷനില്‍ നിന്ന് മമ്മൂട്ടി വന്നിറങ്ങിയത് നേരെ 'പ്രൈസ് ദ ലോര്‍ഡി'ന്റെ ലൊക്കേഷനിലേക്കാണ്. ഒരിക്കല്‍ക്കൂടെ മമ്മൂക്ക അച്ചായന്റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ

ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ദിവസമായ ബുധനാഴ്ച മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയതും തനി പാലക്കാരനച്ചായന്റെ വേഷത്തിലായിരുന്നു. വെള്ള ജുബ്ബയും മുണ്ടുമായിരുന്നു വേഷം. തങ്ങളുടെ ആരാധന പുരുഷനെ മുന്നില്‍ക്കണ്ടപ്പോള്‍ പിന്നെ അവിടെയൊരു തള്ളിക്കയറ്റമായിരുന്നു. 28 ദിവസം കാഞ്ഞിരപ്പള്ളിയിലും ബാക്കി അമല്‍ ജ്യോതി കോളേജിലുമായാണ് ചിത്രീകരണം നടക്കുക.

Mammootty

സക്കറിയയുടെ ചെറുകഥയെ ആധാരമാക്കി നവാഗതനായ ഷിജു ഗംഗാധരനാണ് പ്രെയ്‌സ് ദി ലോര്‍ഡ് സംവിധാനം ചെയ്യുന്നത്. ടിപി ദേവരാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോയി എന്ന കര്‍ഷകന്റെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടുപേര്‍ അദേഹത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജോയിയായി മമ്മൂട്ടിയാണെന്ന് പറയേണ്ടല്ലോ.

ഇന്നസെന്റും ഇന്ദ്രന്‍സും മറ്റ് രണ്ട് മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടും റീനു മാത്യു എത്തുന്നു എന്നതാണ് ഒരു പ്രത്യേകത. ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും നേരത്തെ ഒന്നിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X