Mammootty: മമ്മൂട്ടിയുടെ അടുത്ത ചിത്രമൊരു ഗെയിം ത്രില്ലര്‍! സിനിമയൊരുക്കുന്നത് ഈ സംവിധായകന്‍

By Midhun

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഇതില്‍ മമ്മൂട്ടി ചരിത്ര കഥാപാത്രമായി എത്തുന്ന മാമാങ്കം എന്ന ചിത്രമാണ് പ്രധാനപ്പെട്ടൊരു സിനിമ.ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി ചരിത്രം കഥാപാത്രമായി എത്തുന്ന സിനിമയാണ് മാമാങ്കം. മാമാങ്കത്തിനു പുറമേ എബ്രഹാമിന്റെ സന്തതികള്‍, പേരന്‍ബ്, അങ്കിള്‍, പരോള്‍, തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടെതായി പുറത്തിറാങ്ങിനിരിക്കുന്ന ചിത്രങ്ങളാണ്. ഒട്ടനവധി അതുല്ല്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരത്തിന്റെ ചിത്രങ്ങള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയെഴുതി നവാഗതനായ ഷാജി പാടൂരാണ് എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കു പുറമേ അന്‍സണ്‍ പോള്‍ കനിക തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് പുറത്തിറങ്ങുക. ഏറക്കാലങ്ങള്‍ക്കു ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച ചിത്രമാണ് പേരന്‍ബ് എന്ന ചിത്രം.തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രം അടുത്തിടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിലെല്ലാം തന്നെ പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയെ കഥാപാത്രത്തെ പ്രശംസിച്ച് ചലച്ചിത്ര ലോകത്തെ പ്രമുഖരെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. പുതിയ ചിത്രങ്ങളിലെല്ലാം തന്നെ വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്.

മാമാങ്കം എന്ന ചരിത്ര സിനിമ

മാമാങ്കം എന്ന ചരിത്ര സിനിമ

ഇതിഹാസ കഥാപാത്രങ്ങളായി മുന്‍പും നിരവധി സിനിമകളില്‍ വിസ്മയിപ്പിച്ചിട്ടുളള മമ്മൂട്ടി പുതിയ ചിത്രമായ മാമാങ്കത്തിലും അത്ഭുതപ്പെടുത്തുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. നവാഗതനായ സജീവ് പിളളയാണ് ഈ ചിത്രം തിരക്കഥയെഴൂതി സംവിധാനം ചെയ്യുന്നത്. വിനോദ് കുന്നംപ്പിളളി നിര്‍മ്മിക്കുന്ന ഈ ചിത്രം 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന പ്രസിദ്ധമായ മാമാങ്കം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുളള മാമാങ്കത്തിന്റെ സംഘടനമൊരുക്കുന്നത് തായ്‌ലന്‍ഡില്‍ നിന്നുമുളള ജയ്ക്ക് സ്റ്റണ്ട്സാണ്. 30 കോടി മുതല്‍ അമ്പത് കോടി വരെ ചിത്രത്തിന് ബഡ്ജറ്റ് വരുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

പരോള്‍

പരോള്‍

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് പരോള്‍. ചിത്രം മാര്‍ച്ച് 31ന് തിയ്യേറ്ററുകളിലെത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു.പ്രമേയത്തിലും മേക്കിങ്ങിലും ഏറെ പ്രത്യേകതയുളള ഒരു ചിത്രമാണ് പരോള്‍. അജിത്ത് പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഇനിയയും മിയയുമാണ് മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. സിദ്ദിഖ്, സുരാജ് ,ലാലു അലക്‌സ്, സുധീര്‍ കരമന. കലാശാല ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ക്കു ഗാനങ്ങള്‍ക്കുമെല്ലാം തന്നെ വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്

പേരന്‍മ്പ് എന്ന ചിത്രം

പേരന്‍മ്പ് എന്ന ചിത്രം

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പേരന്‍ബ് എന്ന ചിത്രം.വിദേശത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആന്‍ഡ്രിയയെ നായികയാക്കിയുളള തരമണി എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരന്‍മ്പ്. ചിത്രത്തിലെ കഥാപാത്രത്തിനായി മമ്മൂട്ടിയെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്ന് റാം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിനോടകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്തു നിന്നുമായി ലഭിച്ചു കൊണ്ടിരിക്കുന്നത്.

എബ്രഹാമിന്റെ സന്തതികളും, അങ്കിളും

എബ്രഹാമിന്റെ സന്തതികളും, അങ്കിളും

നവാഗതനായി ഷാജി പാടൂര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എബ്രഹാമി ന്റെ സന്തതികള്‍ എന്ന ചിത്രം. ഒരു ആക്ഷന്‍ ത്രില്ലര് ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളില് ശ്രദ്ധേയനായ അന്‍സണ്‍ പോളും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോപീ സുന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രം മമ്മൂട്ടിയുടെ മികച്ചൊരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രവും മമ്മൂട്ടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നടന്‍ ജോയി മാത്യുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അടുത്ത ചിത്രം കലൂര്‍ ഡെന്നീസിന്റെ മകനൊപ്പം

അടുത്ത ചിത്രം കലൂര്‍ ഡെന്നീസിന്റെ മകനൊപ്പം

മമ്മൂട്ടിയുടെ അടുത്ത ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെനീസിനൊപ്പമാണ്. ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ബിഗ്ബഡ്ജറ്റിലായിരിക്കും നിര്‍മ്മിക്കുക. ഒരു സിനിമയ്ക്കു വേണ്ട എല്ലാ വിധം ചേരുവകളും ചേര്‍ത്ത് ഒരുക്കുന്ന സിനിമ ഒരു മാസ് ത്രില്ലറായിട്ടായിരിക്കും ഒരുക്കുക. ഈ വര്‍ഷം അവസാനമായിരിക്കും ചിത്രത്തിന്റ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രത്തിലായിരിക്കും മമ്മൂട്ടിയെത്തുക എന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X