മമ്മൂട്ടിയുടെ അടുത്ത ചിത്രം തമിഴില്‍

By Aswathi

2010 ല്‍ പുറത്തിറങ്ങിയ ഡി അരവിന്ദന്റെ വന്ദേമാതരത്തിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴകത്തേയ്ക്ക് പോകുന്നു. തങ്ക മീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ തലം വരെ ശ്രദ്ധിക്കപ്പെട്ട റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി നായകനാകുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നല്ലൊരു അനുഭവമായിരിക്കും തന്റെ അടുത്ത ചിത്രമെന്നും, ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മൂന്ന് നാല് മാസത്തിനകം ആരംഭിയ്ക്കുമെന്നും സംവിധായകന്‍ അറിയിച്ചു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ചിത്രം തിയേറ്ററുകളിലെത്തും.

mammootty

ഇപ്പോള്‍ ഞാനെന്റെ പുതിയ ചിത്രവുമായി തിരക്കിലാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ അന്തിമ തീരുമാനം ആയിട്ടില്ല. മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ചിട്ടില്ല. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക- റാം പറഞ്ഞു.

2007 ല്‍ പുറത്തിറങ്ങിയ കട്ടറദു തമിഴ് എന്ന ചിത്രത്തിലൂടെയാണ് റാം വെള്ളിത്തിരയിലെത്തിയത്. ജീവയും അഞ്ജലിയും താരജോഡികളായ ചിത്രത്തിന് ശേഷം റാം തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. തങ്ക മീന്‍കള്‍ എന്ന രണ്ടാമത്തെ ചിത്രത്തിന് ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ താരമണി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് റാം.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നയന്‍താര നായികയാകുന്ന ചിത്രം വിഷുവിന് തിയേറ്ററുലെത്തും. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരിയാണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറായി നില്‍ക്കുന്ന മറ്റൊരു ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X