Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മൂട്ടി ഒരു റാസ്കല്‍
മമ്മൂട്ടിയും സിദ്ദീഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു റാസ്കല്‍ എന്നു പേരിട്ടു. സിദ്ദീഖ് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.
ക്രോണിക് ബാച്ചിലറിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലേഡീസ് ആന്‍ഡ് ജന്റില്മാനു ശേഷം സിദ്ദീഖ് ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍-മംമ്ത, പത്മപ്രിയ എന്നിവര്‍ ഒന്നിച്ച ലേഡീസ് ആന്‍ഡ് ജന്റില്മാന് വന്‍ പരാജയമായിരുന്നു. സിദ്ദീഖിന്റെ കാലം അവസാനിച്ചു എന്നുവരെ വിമര്‍ശകര്‍ കളിയാക്കിയിരുന്നു ഈ ചിത്രം കണ്ടിട്ട്. ദിലീപ് നായകനായ ബോഡി ഗാര്‍ഡ് ആണ് സിദ്ദീഖിന്റെ അവസാനത്തെ ഹിറ്റ്. ഇതേചിത്രം ഹിന്ദിയില്‍ സല്മാന് ഖാനെ നായകനാക്കി ഒരുക്കിയപ്പോള്‍ വന്‍ ഹിറ്റായിരുന്നു.
മമ്മൂട്ടിയും സിദ്ദീഖും ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. ഹിറ്റ്ലറിലൂടെയാണ് ആ കൂട്ടുകെട്ടിനു തുടക്കം കുറിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു ഹിറ്റ്ലര്‍ മാധവന്‍കുട്ടി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
അതിനു ശേഷം ക്രോണിക് ബാച്ചിലര്‍ ചെയ്തു. അതും ഹിറ്റായിരുന്നു. സിദ്ദീഖ് ചിത്രങ്ങളില്‍ കാണാറുള്ള കോമഡി തന്നെയായിരുന്നു ഈചിത്രങ്ങളുടെയെല്ലാം ഹൈലൈറ്റ്. എന്നാല്‍ അതൊന്നും അവസാന ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ചിത്രമുണ്ടാക്കിയ നഷ്ടം നികത്താന്‍ തന്നെയാണ് സിദ്ദീഖ് വരുന്നത്. രഞ്ജിത് ശങ്കര്‍, കമല്‍ എന്നിവരുടെ സിനിമ കഴിഞ്ഞാല്‍ സിദ്ദീഖിന്റെ റാസ്കലിന്റെ ജോലി തുടങ്ങും. പതിവുപോലെ ഇംഗ്ലിഷ് പേരു തന്നെയാണ് ഈ ചിത്രത്തിനുമിട്ടിരിക്കുന്നത്.