»   » മമ്മൂട്ടിയുടെ ഉണ്ട പ്രഖ്യാപിച്ചത് വെറുതെയല്ല! അടുത്ത മാസ് സിനിമയായിരിക്കുമെന്നുള്ള ഉറപ്പ് കിട്ടി

മമ്മൂട്ടിയുടെ ഉണ്ട പ്രഖ്യാപിച്ചത് വെറുതെയല്ല! അടുത്ത മാസ് സിനിമയായിരിക്കുമെന്നുള്ള ഉറപ്പ് കിട്ടി

Written By:
Subscribe to Filmibeat Malayalam
മമ്മുക്കയുടെ ഉണ്ട വരുന്നു | filmibeat Malayalam

ഏപ്രിലില്‍ മമ്മൂട്ടിയുടെ രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. മേയില്‍ തമിഴില്‍ നിന്നും പേരന്‍പ് റിലീസിനെത്തും. ജൂണില്‍ മറ്റൊരു അഡാറ് സിനിമ കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. നിലവില്‍ ബ്രഹ്മാണ്ഡ സിനിമയായ മാമാങ്കത്തിന്റെ ഷൂട്ടിംഗാണ് ആരംഭിച്ചിരിക്കുന്നത്.

മമ്മൂക്കയുടെ അസുഖം ലാലേട്ടനനെയും ബാധിച്ചു! മോഹന്‍ലാലിന്റെ പ്രായം 57, ഇപ്പോള്‍ കണ്ടാല്‍ 35!

ജൂണില്‍ റിലീസിനെത്തുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഡെറിക് അബ്രഹാം എന്ന് പേരുള്ള ഐപിഎസുകാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം നേരത്തെ തന്നെ വന്നിരുന്നു. മറ്റൊരു സിനിമയില്‍ കൂടി പോലീസ് ആവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയിപ്പോള്‍.


അന്ന് ലാലേട്ടനും മമ്മൂക്കയും തോറ്റപ്പോള്‍ യുവതാരങ്ങള്‍ ജയിച്ചു, ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?


ഡെറിക് അബ്രഹാം

അബ്രഹാമിന്റെ സന്തതികളില്‍ ഡെറിക് അബ്രഹാം എന്ന ഐപിഎസുകാരന്റെ കിടിലന്‍ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കട്ടി താടിയുള്ള ലുക്കും അതിനൊപ്പം മീശ പിരിച്ചിട്ടുള്ള ലുക്കും എന്നിങ്ങനെ നിലവില്‍ രണ്ട് ഗെറ്റപ്പുകളിലാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും സ്വീകാര്യമായൊരു സിനിമയായിരിക്കുമെന്നാണ് ചിത്രത്തിലെ വീഡിയോ സോംഗ് കണ്ടതിന് ശേഷം പ്രേക്ഷകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മറ്റൊരു സിനിമയുടെ കൂടെ വിശേഷം പുറത്ത് വന്നിരിക്കുകയാണ്.മമ്മൂക്ക വീണ്ടും പോലീസ്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ എല്ലാവരെയും ചിരിപ്പിച്ചത് അതിന്റെ പേരായിരുന്നു. ഖാലിദിന്റെ സിനിമയ്ക്ക് ഉണ്ട എന്നായിരുന്നു പേരിട്ടത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ലെങ്കിലും ഇപ്പോള്‍ ഓരോന്നായി വന്ന് കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലൂടെ വീണ്ടും മമ്മൂട്ടി പോലീസ് ഓഫീസറാവാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


പേര് മാറ്റാനും സാധ്യത

യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് കഥയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം തിരക്കഥ അവസാനഘട്ടത്തിലേക്ക് എത്തുന്നതേ ഉള്ളു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുമ്പോള്‍ ഹര്‍ഷാദ് ആണ് തിരക്കഥ ഒരുക്കുന്നത്. ഡ്രാമിക് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഷൈജു ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമായിരിക്കുമെന്നാണ് പറയുന്നത്. ഉണ്ട എന്ന പേര് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സിനിമയുടെ പേര് മാറ്റാന് സാധ്യതയുള്ളതായിട്ടും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുകയാണ്.


അനുരാഗ കരിക്കിന്‍ വെള്ളം

ബിജു മേനോന്‍, ആസിഫ് അലി, രജീഷ വിജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളമായിരുന്നു ഖാലിദ് റഹ്മാന്റെ ആദ്യ സിനിമ. 2016 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രജിഷ വിജയന് നേടി കൊടുത്ത സിനിമ കൂടിയായിരുന്നു ഇത്. വരും ദിവസങ്ങൡ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ആരാധകര്‍.
English summary
Mammootty’s next‘Unda’shooting start on this September

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X