മമ്മൂട്ടിയുടെ മകളായി അഭിനയിച്ച വര്‍ഷ വിനു! സംവിധായകന്‍ വിഎം വിനുവിന്റെ മകള്‍ വിവാഹിതയായി

By Prashant V R

സംവിധായകന്‍ വിഎം വിനുവിന്റെ മകളും പിന്നണി ഗായികയായുമായ വര്‍ഷ വിനു വിവാഹിതയായി. നിത്യാനന്ദ് ആണ് വര്‍ഷയെ ജീവിതസഖിയാക്കിയത്. കോഴിക്കോട് ട്രൈപെന്‌റാ ഹോട്ടലിലെ ഹാളില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷ വിനുവിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

varshavinu

വിവാഹതലേന്ന് മെഹന്ദി ചിത്രങ്ങളും വര്‍ഷ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ ബാലതാരമായി വര്‍ഷ അഭിനയിച്ചിരുന്നു. വിഎം വിനുവായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. വിഎം വിനുവിന്റെ തന്നെ മറുപടി എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി വര്‍ഷ അരങ്ങേറിയത്. റഹ്മാനും ഭാമയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിലെ 'മെല്ലെ വന്നുപോയി' എന്ന വര്‍ഷയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചിരുന്ന വര്‍ഷ 2016ലാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് വിഎം വിനുവിന്റെ തന്നെ കുട്ടിമാമ എന്ന ചിത്രത്തിലും വര്‍ഷ പാടിയിരുന്നു. ശ്രീനിവാസനും ധ്യാനും പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ 'തോരാതെ തോരാതെ' എന്ന ഗാനമാണ് വര്‍ഷ വിനു പാടിയിരുന്നത്. പിന്നണി ഗായികയായി തിളങ്ങിയ വര്‍ഷ സ്വന്തമായി യൂടൂബ് ചാനലും ആരംഭിച്ചിരുന്നു.

യൂടൂബ് ചാനലില്‍ തരംഗമായ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളൊരുക്കിയും വര്‍ഷ ശ്രദ്ധ നേടിയിരുന്നു. ആയിരം കണ്ണുമായി, ആരാധികേ, ഈ ജാതിക്കാ തോട്ടം, മുന്തിനം പാര്‍ത്തേനെ, തു ജോ മിലാ, മധുപോലെ തുടങ്ങിയ ഗാനങ്ങള്‍ക്ക് കവര്‍ വേര്‍ഷനുമൊയി വര്‍ഷ എത്തിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയ ചിത്രങ്ങളും വര്‍ഷ വിനു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വിഎം വിനുവിന്റെ മകന്‍ വരുണും സിനിമാരംഗത്ത് ഛായാഗ്രാഹകനാണ്.

അതേസമയം മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വിഎം വിനു. പല്ലാവൂര്‍ ദേവനാരായണന്‍, ബാലേട്ടന്‍, മയിലാട്ടം, വേഷം, ബസ് കണ്ടക്ടര്‍, യെസ് യുവര്‍ ഓണര്‍, മകന്റെ അച്ഛന്‍, മറുപടി, പെണ്‍പട്ടണം, ഫേസ് ടു ഫേസ് തുടങ്ങിയവയെല്ലാം വിഎം വിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം കുട്ടിമാമയാണ് സംവിധായകന്റെതായി എറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം.

Read more about: vm vinu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X