കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി! ഒപ്പം ജോജു ജോര്‍ജ്ജും! വണ്ണിന് തുടക്കമായി

By Midhun Raj

Recommended Video

One Malayalam Movie Pooja | Mammootty | Salim Kumar | Joju George | FilmiBeat Malayalam

തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമയാണ് വണ്‍. യാത്ര എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മെഗാസ്റ്റാര്‍ വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായിരിക്കുകയാണ്.

mammootty-joju george-gayathri

സംവിധായകന്‍ രഞ്ജിത്ത് സ്വിച് ഓണ്‍ കര്‍മ്മവും ആദ്യ ക്ലാപ്പ് ശങ്കര്‍ രാമകൃഷ്ണനും നിര്‍വ്വഹിച്ചു. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവകഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിംകുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍. ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, നന്ദു, സുരേഷ് കൃഷ്ണ,ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഇവര്‍ക്കൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗോപി സുന്ദര്‍ സംഗീമൊരുക്കുന്ന സിനിമയ്ക്ക് ആര്‍ വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.

More from Filmibeat

Read more about: mammootty bobby sanjay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X