മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍! വണിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വണ്‍. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ മമ്മൂക്കയുടെ മുഖ്യമന്ത്രി ഗെറ്റപ്പ് തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന സിനിമയ്ക്ക് ബോബി സഞ്ജയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജോജു ജോര്‍ജ്ജും മുരളി ഗോപിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബാലചന്ദ്ര മേനോന്‍, രഞ്ജിത്ത്, സലീംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ മാത്യൂ തോമസ്, ഗായത്രി അരുണ്‍, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
എപ്രില്‍ മാസത്തിലാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം. തെലുങ്ക് ചിത്രം യാത്രയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി വീണ്ടും എത്തുന്നത്.


Click it and Unblock the Notifications