മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായി മെഗാസ്റ്റാര്‍? മമ്മൂട്ടി ചിത്രത്തില്‍ മാത്യൂ തോമസും

By Midhun Raj

ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനായിരുന്നു മമ്മൂക്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രവും മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ഗാനഗന്ധര്‍വന് ശേഷവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂക്ക മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് വണ്‍. സൂപ്പര്‍താരം കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിന് ശേഷമാണ് മമ്മൂക്ക വീണ്ടും മുഖ്യമന്ത്രിയുടെ റോളില്‍ എത്തുന്നത്. ബോബി സഞ്ജയ് ടീം തിരക്കഥ എഴുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിറകൊടിഞ്ഞ കിനാവുകള്‍

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥനാണ് പുതിയ മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായിട്ടാണ് മാത്യു അഭിനയിക്കുന്നതെന്ന് അറിയുന്നു.

അതേസമയം തന്നെ

അതേസമയം തന്നെ ചിത്രത്തില്‍ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവകഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സിനിമയുടെ ചിത്രീകരണം

ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍,മുരളി ഗോപി, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക.

അതേസമയം മാമാങ്കമാണ്

അതേസമയം മാമാങ്കമാണ് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി നിര്‍മ്മിക്കുന്നു. മാമാങ്കത്തിന് പുറമെ. ഷൈലോക്ക്, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവയും മമ്മൂക്കയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X