ബ്ലോഗെഴുത്തുകാരന്‍ മമ്മൂട്ടിയല്ല! ഓണത്തിന് ഇക്ക തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ഇങ്ങനെയായിരിക്കും!
Recommended Video

ഈദിന് മുന്നോടിയായി എത്തിയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മുന്‍പ് വിഷുവിനോടനുബന്ധിച്ചായിരുന്നു പരോള്‍ എത്തിയത്. വിശേഷ ദിവസങ്ങള്‍ കണക്കിലെടുത്താണ് പല സിനിമകളും റിലീസിനെത്തുന്നത്. ഇനി സിനിമാ പ്രേമികള്‍ക്ക് മുമ്പില്‍ ഓണമാണ് വരാനുള്ളത്.
ഓണത്തിന് മോഹന്‍ലാലിന്റെ രണ്ട് സിനിമകളും മമ്മൂട്ടിയുടെ ഒരു സിനിമയുമാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മെഗാസ്റ്റാറിനെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് ഓണത്തിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടിച്ചിത്രം. സിനിമയിലെ മമ്മൂട്ടിയുടെ കഥപാത്രത്തെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഓണം റിലീസ്
കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനെത്തിയ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ കാര്യമായ വിജയം നേടിയിരുന്നില്ല. എന്നാല്‍ പിന്നാലെ വന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തീരുകയും ചെയ്തിരുന്നു. ഇത്തവണ ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് റിലീസിനൊരുങ്ങുന്നത്. ആഗസ്റ്റ് 24 ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ അതിനെ കുറിച്ച് ചില സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഒരു കുട്ടനാടന്‍ ബ്ലോഗ്
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

കഥാപാത്രം ഇതോ?
ചിത്രത്തില്‍ ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലോഗെഴുത്തുകാരനായി എത്തുന്നത് സഞ്ജു ശിവറാം ആണെന്നാണ് പറയുന്നത്. സുധി എന്ന കുട്ടനാട്ടിലെ ബ്ലോഗറായി എത്തുന്നത് സഞ്ജുവാണെന്നും സുധിയുടെ ബ്ലോഗുകളിലെ പ്രധാന കഥാപാത്രമായ ഹരിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. മധ്യവയസിലെത്തിയെങ്കിലും നാട്ടിലെ ചെറുപ്പക്കാരുടെ പ്രിയങ്കരനാണ് ഹരി.

ഇവരാണ് മറ്റ് താരങ്ങൾ
മമ്മൂട്ടി നായകനായി അഭിനയിക്കുമ്പോള്‍ റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം, എന്നിവരാണ് നായികമാരാവുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി, വിവേക് ഗോപന്‍, ലാലു അലക്‌സ്, ഷാഹിന്‍ സിദ്ദിഖ്, കലാഭവന്‍ ഹനീഫ്, ജയന്‍ ചേര്‍ത്തല, പൊന്നമ്മ ബാബു, ജെയിസ് ജോര്‍ജ്, തെസ്‌നി ഖാന്‍ തുടങ്ങിയ താരങ്ങളാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നീന എന്ന ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന കാസിം അഭിനയിക്കുന്നത്. അതിനൊപ്പം നടന്‍ വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തകളും വന്നിരുന്നു.


Click it and Unblock the Notifications