ഹരിയേട്ടനായി മമ്മൂക്കയുടെ മാസ് ഉടന്‍!അതിന് മുന്‍പ് മോഷന്‍ പോസ്റ്റര്‍ ഹിറ്റാക്കി അണിയറ പ്രവര്‍ത്തകര്‍
ഓണത്തിന് റിലീസിനൊരുങ്ങിയ മമ്മൂട്ടിച്ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. ഓഗസ്റ്റ് 24 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം തീയ്യതി മാറ്റുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ പതിനാലിന് സിനിമ വീണ്ടും റിലീസിനൊരുങ്ങുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.
റായ് ലക്ഷ്മി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ഷംന കാസിം, അനു സിത്താര, എന്നിങ്ങനെ യുവതാരങ്ങളടക്കം നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദനും സഹസംവിധായകന്റെ റോളിലെത്തുന്നുണ്ട്.

കുട്ടനാടന്‍ ബ്ലോഗിലെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി, റായി ലക്ഷ്മി, അനു സിത്താര തുടങ്ങി സിനിമയിലെ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് മോഷന്‍ ഫോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഷംന കാസിം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ അത് വ്യക്തമാണ്.
കുട്ടനാടിനെ പശ്ചാതലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രീകൃഷ്ണപുരം എന്നൊരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നാല്‍പതോളം നിറങ്ങളിലുള്ള ഷര്‍ട്ടുകള്‍ ധരിച്ചാണ് സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.


Click it and Unblock the Notifications











