For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണത്തിന് മമ്മൂട്ടിയോട് മത്സരിച്ചിട്ട് കാര്യമില്ല! ബോക്‌സോഫീസ് തകരുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു!

  |
  ഓണത്തിന് മമ്മൂട്ടിയോട് മത്സരിച്ചിട്ട് കാര്യമില്ല! | filmibeat Malayalam

  അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഹിറ്റായതോടെ മമ്മൂട്ടി ആരാധകര്‍ വലിയ സന്തോഷത്തിലാണ്. ഇപ്പോഴും സിനിമ റെക്കോര്‍ഡ് കളക്ഷനിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികളുടെ ഓളം തീരുന്നതിന് മുന്‍പ് മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി വരുന്ന മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

  മമ്മൂട്ടിയുടെ ആ അസുഖത്തിന് മുന്‍പില്‍ പ്രായം വരെ തോറ്റു! ഒറ്റ ഫോട്ടോ തരംഗമാക്കി ഇക്കയുടെ മാജിക്!!

  സിനിമയിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കിലുള്ളൊരു ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനൊപ്പം ചിത്രത്തിലെ ആദ്യ ടീസറും ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തിരുന്നത്. ഇത്തവണത്തെ ഓണം സിനിമ സ്വന്തമാക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടെന്ന് കാര്യം ടീസര്‍ തെളിയിച്ചിരിക്കുകയാണ്.

  മമ്മൂട്ടിയുടെ പിറന്നാളിനെത്തുന്നത് അഡാറ് സമ്മാനം! ചില സൂചനകള്‍ പുറത്ത് വന്നു, സംഭവം സത്യമാവുമോ?

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടിയെ നായകനായി അഭിനയിക്കുന്ന സിനിമ കുട്ടനാടിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സഹസംവിധായകനായി ഉണ്ണി മുകുന്ദന്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ടീസര്‍ പുറത്ത്

  ടീസര്‍ പുറത്ത്

  സിനിമയിലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. 20 സെക്കന്‍ഡ് നീണ്ട് നില്‍ക്കുന്ന ടീസറില്‍ വള്ളം കളിയും പാട്ടും മറ്റുമായി മമ്മൂട്ടി തന്നെയാണ് തിളങ്ങിയിരിക്കുന്നത്. സിനിമയുടെ വിജയത്തെ കുറിച്ചുള്ള ഏകദേശ ധാരണ പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ഹരി എന്ന മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് ബ്ലോഗെഴുത്ത് നടത്തുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന.

  താരസമ്പന്നം

  താരസമ്പന്നം

  മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ നിരവധി യുവതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സഞ്ജു ശിവറാം, ജൂഡ് ആന്റണി, സുരാജ് വെഞ്ഞാറമൂട്, ആദില്‍ ഇബ്രാഹിം, സിദ്ദിഖ്, നെടുമുടി വേണു, എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, എന്നിങ്ങനെ മൂന്ന് നടിമാരും ചിത്രത്തിലുണ്ട്. ഷംന കാസിം പോലീസ് വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

  ഓണത്തിനെത്തുന്നു

  ഓണത്തിനെത്തുന്നു

  ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി എത്തുന്ന കുട്ടനാടന്‍ ബ്ലോഗ് ഓഗസ്റ്റ് 23 ന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്യും. ഒരു കുട്ടനാടന്‍ ബ്ലോഗ് മാത്രമല്ല ഇത്തവണത്തെ ഓണത്തിന് അഞ്ചോളം സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അതില്‍ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുണ്ടെന്നുള്ളതാണ് വലിയൊരു കാര്യം. കൊച്ചുണ്ണിയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികള്‍ക്കുള്ളത്. ഇതെല്ലാം സിനിമയ്ക്ക് മുന്നിലെ വെല്ലുവിളിയാണെന്ന് പറയുമെങ്കിലും നല്ല സിനിമകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രങ്ങളുടെ വിജയം.

  വൈറലായ ചിത്രം

  വൈറലായ ചിത്രം

  മമ്മൂക്കയെ കുറിച്ച് അസൂയയോടെ എല്ലാവരും പറയുന്ന കാര്യം അദ്ദേഹത്തിന്റെ ഗ്ലാമറിന്റെ കാര്യമാണ്. കഴിഞ്ഞ ദിവസം കുട്ടനാടന്‍ ബ്ലോഗില്‍ നിന്നും അത്തരമൊരു ചിത്രം പുറത്ത് വന്നിരുന്നു. പുഴയില്‍ നിന്നും മമ്മൂട്ടി കൈ ചൂണ്ടി കാണിക്കുന്ന ചിത്രമായിരുന്നു അത്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആ ചിത്രം തരംഗമായി മാറിയിരുന്നു.

  English summary
  Mammootty's Oru Kuttanadan Blog: The First Official Teaser Is Out!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X