ഇത്തവണത്തെ ഓണം മമ്മൂക്കയ്ക്കുള്ളതാണ്! അഡാറ് പാട്ട് ഇറക്കി ഇക്കയും പിള്ളരും കിടുക്കിയെന്ന് പറയാം..
ഓണത്തിന് റിലീസിനെത്തുന്ന മമ്മൂട്ടിച്ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ നിന്നും പാട്ട് പുറത്ത് വന്നിരിക്കുകയാണ്. അടുത്തിടെ സിനിമയില്‍ നിന്നും റിലീസ് ചെയ്ത ടീസര്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. പുറത്ത് വന്ന പാട്ട് ശ്രദ്ധേയമായിരിക്കുകയാണ്. കായല്‍, വള്ളംകളി, കള്ളു ഷാപ്പുമെല്ലാമാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി യുവതാരങ്ങളും സിനിമയിലുണ്ട്.

കുട്ടനാടിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ കുടുംബ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 24 നാണ് റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് സിനിമകള്‍ക്കൊപ്പമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സേതു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയതും. നടന്‍ ഉണ്ണി മുകുന്ദന്‍ സേതുവിന്റെ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുണ്ടായിരുന്നു. അനു സിത്താര, റായി ലക്ഷ്മി, സിദ്ദിഖ്, നെടുമുടി വേണു, ഷംന കാസിം, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് താരങ്ങള്‍.അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











