ബോക്‌സോഫീസ് കിംഗ് മമ്മൂക്ക തന്നെ! ഡെറിക് അബ്രഹാമിനെ കടത്തിവെട്ടാനുള്ള തയ്യാറെടുപ്പുമായി ഹരിയേട്ടന്‍!
ഓണത്തിന് റിലീസിനൊരുങ്ങിയിരുന്ന മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. പ്രളയം വന്നതോടെ റിലീസ് മാറ്റിയെങ്കിലും സെപ്റ്റംബര്‍ പതിനാലിന് സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. കുടുംബ പ്രേക്ഷകരെയും ഏത് പ്രായക്കാരെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്നൊരു സിനിമയുമായിട്ടാണ് ഇത്തവണ മമ്മൂക്കയുടെ വരവ്.
വെള്ളിയാഴ്ചയാണ് സിനിമ റിലീസിനെത്തുന്നത്. മൂന്ന് ദിവസം മുന്‍പ് തന്നെ മുന്‍കൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ബുക്കിംഗാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ബുക്കിംഗ് ആരംഭിച്ച ഇടങ്ങളില്‍ നിന്നും ലഭിക്കുന്നത്.

ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. കുട്ടനാടന്‍ ബ്ലോഗ് അതിലും കേമമായിരിക്കുമെന്നാണ് സൂചന. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടിനെ പശ്ചാതലമാക്കിയാണ് ഒരുക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും സേതു തന്നെയാണ്.
സേതുവിന്റെ ആദ്യമായിട്ടുള്ള സംവിധാനമാണെങ്കിലം സംവിധാന സഹായിയായി നടന്‍ ഉണ്ണി മുകുന്ദന്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
റായി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, അനു സിത്താര, ഷംന കാസിം എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











