Don't Miss!
- News നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്: വിദ്വേഷ പരാമർശത്തില്‍ നടപടി
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പരോള്‍ പാട്ടുമായി അരിസ്റ്റോ സുരേഷിന്റെ തിരിച്ചുവരവ്: വീഡിയോ പുറത്ത്! കാണൂ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് പരോള്‍. നവാഗതനായ ശരത് സന്ദിതാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സഖാവ് അലക്സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ ഇനിയ. മിയാ ജോര്‍ജ് തുടങ്ങിയവരാണ് മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പരോള്‍.
biju menon: മഴയത്ത് ചായ കുടിച്ച് കലിപ്പ് ലുക്കിൽ ബിജു മേനോൻ!! ഇത് പടയോട്ടത്തിനുള്ള പുറപ്പാടാണോ..
പ്രമേയത്തിലും മമ്മൂട്ടിയുടെ ലുക്കിലും ഏറെ പ്രത്യേകതയുളള ഒരു ചിത്രമാണ് പരോള്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നേരത്തെ മാര്‍ച്ച് 31ന് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്ന് വിവരമുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.
സിനിമയുടെ സാങ്കേതികമായ ജോലികള്‍ പൂര്‍ത്തിയാവാത്തതാണ് റിലീസ് മാറ്റിവെക്കാന്‍ കാരണമായതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. നിലവില്‍ എപ്രില്‍ അഞ്ചിന് പരോള്‍ തിയ്യേറ്ററുകളിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കുന്നത്.
സഖാവ് അലക്സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ആക്ഷന്‍ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ അരിസ്റ്റോ സുരേഷ് പാടിയ പരോളിലെ ഒരു ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. അരിസ്റ്റോ സുരേഷ് തന്നെയാണ് ഈ പാട്ട് എഴുതിയിരിക്കുന്നത്. മമ്മൂട്ടിക്ക് ജയിലില്‍ നിന്നും പരോള്‍ ലഭിക്കുന്നത് ആഘോഷിക്കുന്ന സഹപ്രവര്‍ത്തകരെയാണ് ഗാനരംഗത്തില്‍ കാണിച്ചിക്കുന്നത്.
ഹരിനാരായണന്, റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശരത്ത്,എല്വിന് ജോഷ്വാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗിതം നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റണി ഡിക്രൂസാണ് പരോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകനാഥന് ശ്രീനിവാസന് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുരേഷ് യുആര്‍എസ് ആണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.
ഗോഡ്സെ ഗാന്ധിക്കിട്ട് അളള് വെച്ചന്നാ തോന്നുന്നേ: ആഭാസം ട്രെയിലര്‍ പുറത്ത്! കാണൂ
Mammootty: പരോളെത്തിയില്ല, അതിനും മുന്നേ അങ്കിളിന്റെ പോസ്റ്റര്‍, വിശ്രമം തരില്ലേയെന്ന് ആരാധകര്‍!
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍