ഇക്കയുടെ സഖാവ് കിടിലനായിരിക്കുമെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം! ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്ത്!
മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പരോള്‍. മാസും ക്ലാസും ഫാമിലി എന്റര്‍ടെയിനാറായി നിര്‍മ്മിക്കുന്ന സിനിമ മാര്‍ച്ച് അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. ശരത്ത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക ഒരുപാട് പ്രത്യേകതകളുണ്ട്.
സിനിമയില്‍ നിന്നും ആദ്യത്തെ ഡിജിറ്റല്‍ ഫഌപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇക്കാര്യം ഇന്നലെ മമ്മൂട്ടി തന്നെ പുറത്ത് വിട്ടിരുന്നു. സഖാവും കര്‍ഷകനുമായ അലക്‌സ് എന്ന കഥാപാത്രവുമായിട്ടാണ് പരോള്‍ വരുന്നത്. ജയിലിനെ ചുറ്റിപറ്റി നടക്കുന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചിരുന്നത്.
പരോളിന്റെ ഡിജിറ്റല്‍ ഫ്ലിപ്പ്
മമ്മൂട്ടി ചിത്രം പരോളില്‍ നിന്നും ഡിജിറ്റല്‍ ഫഌപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടായിരുന്നു ഇത് വന്നിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കം സൂചിപ്പിക്കാന്‍ ഇതിന് കഴിഞ്ഞിട്ടുമുണ്ട്.

സഖാവ് അലക്‌സ്
കര്‍ഷകനായ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്നത് പോലെ സിനിമ ഒരു മാസും ക്ലാസും എന്റര്‍ടെയിനറുമാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സിനിമയില്‍ നിന്നും ആദ്യം മുതല്‍ പുറത്ത് വരുന്ന പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യഥാര്‍ത്ഥ സംഭവം
പരോള്‍ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ജയിലില്‍ നിന്നും പരോളിനിറങ്ങുന്ന മമ്മൂട്ടി ചിത്രം തന്നെയായിരിക്കും ഇത്. ഒപ്പം മികച്ചൊരു കുടുംബചിത്രമായിരിക്കുമെന്ന ഉറപ്പും സിനിമ നല്‍കുന്നുണ്ട്.

സിനിമയുടെ റിലീസ്
ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ മാര്‍ച്ച് 30 നായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണത്തെ ഈസ്റ്ററിന് മൂന്നോടിയായിട്ടാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിലെ താരങ്ങള്‍
മമ്മൂട്ടി സിദ്ദിഖ് കൂട്ടൂകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് പരോള്‍. ഇനിയ, മിയ ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ് എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











