101 നമ്പറില്‍ മമ്മൂട്ടി തടവുപുള്ളിയായി പരോളിനിറങ്ങി! ജയിലിനുള്ളിലും ഇക്കയുടെ മാസുമായി പരോള്‍..

By Ambili

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സിനിമ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. അതിനൊപ്പം അണിയറയില്‍ ഒരുങ്ങുന്ന സിനിമകളെല്ലാം വമ്പന്‍ സിനിമകളുമാണ്. അതിലൊന്നാണ് പരോള്‍. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ഒരു ജയിലിനെ ചുറ്റി പറ്റിയാണ് നടക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂട്ടിയാണുള്ളത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...

 പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ശരത് സന്ദീത് സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്‍. മമ്മൂട്ടിയുടെ നായകനാവുന്ന സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടി 101 എന്ന നമ്പറിലുള്ള യൂണിഫോം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

പരോളിനിറങ്ങിയാതാണോ?

പരോളിനിറങ്ങിയാതാണോ?

സിനിമയുടെ പോസ്റ്ററിലൂടെ ആരാധകര്‍ കണ്ടെത്തിയത് പ്രകാരം സിനിമ പകുതി നടക്കുന്നത് ജയിലിന് പുറത്താണ്. അങ്ങനെയാണെങ്കില്‍ മമ്മൂട്ടി പരോളിന് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതാണോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം

സിനിമയുടെ ഇതിവൃത്തം

പരോള്‍ എന്ന പേരില്‍ നിന്നുമാണ് ആരാധകര്‍ ആ നിഗമനത്തിലെത്തിയത്. യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു കഥയാണ് പരോളിന്റെ ഇതിവൃത്തമായി വരുന്നത്. സിനിമ ജയിലിനെ ചുറ്റി പറ്റിയാണ് നടക്കുന്നത്. അക്കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

 പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍

സിദ്ദിഖ്, സുരാജ് വെഞ്ഞാറാമൂട്, എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് നടിമാരാണ് സിനിമയിലുള്ളത്. തമിഴ് നടി ഇനിയയാണ് മമ്മൂട്ടിയുടെ നായികയായി വരുന്നത്. ഒപ്പം മമ്മൂട്ടിയുടെ സഹോദരിയായി മിയ ജോര്‍ജാണ് അഭിനയിക്കുന്നത്.

 റിലീസിനൊരുങ്ങുന്നു

റിലീസിനൊരുങ്ങുന്നു..

ബാംഗ്ലൂരില്‍ നിന്നും ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. നിലവില്‍ ഏപ്രിലില്‍ സിനിമ തിയറ്ററുകളിലേക്ക് എത്താനുള്ള മുന്നൊരുക്കങ്ങളെല്ലാമാണ് നടത്തി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X