»   » ഇതൊക്കെ കണ്ടാല്‍ മമ്മൂട്ടിയോട് ഇഷ്ടം തോന്നിപോവും! സഖാവ് അലക്‌സായി ഇക്കയുടെ കിടിലന്‍ എന്‍ട്രി!

ഇതൊക്കെ കണ്ടാല്‍ മമ്മൂട്ടിയോട് ഇഷ്ടം തോന്നിപോവും! സഖാവ് അലക്‌സായി ഇക്കയുടെ കിടിലന്‍ എന്‍ട്രി!

Written By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയുടെ പരോളിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് | filmibeat Malayalam

മമ്മൂക്കയുടെ റിലീസിനൊരുങ്ങുന്ന സിനിമയാണ് പരോള്‍. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ കൃത്യം 11 മണിക്ക് തന്നെ ടീസര്‍ പുറത്ത് വിട്ടു.

പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ച ഡിസ്‌ലൈക്കുകാരെ മമ്മൂട്ടി കണ്ടം വഴി ഓടിച്ചു! അല്‍ ഫെമിനിച്ചി ഡാ..!

ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ മമ്മൂട്ടി തന്നെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. സിനിമ എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഇന്നലെ മൈ സ്റ്റോറിയുടെ ടീസറിനെക്കാളും പരോളിന്റെ ടീസര്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല.


പരോള്‍

മമ്മൂക്കയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. ശരത് സന്ധിത് സംവിധാനം ചെയ്യുന്ന പരോള്‍ മാര്‍ച്ചില്‍ റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. അതിനിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുയാണ്. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തത്. മാസും ക്ലാസും എന്റര്‍ടെയിനറുമടക്കം എല്ലാം സിനിമയിലുണ്ടാവുമെന്ന് ടീസറിലൂടെ വ്യക്തമാണ്.


സഖാവ് അലക്‌സ്

സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അലക്‌സ്. അലക്‌സ് ഒരു സഖാവാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്ത് വിട്ട ടീസറില്‍ സഖാവ് അലക്‌സിനെയും കുടുംബനാഥനായ അലക്‌സ് എങ്ങനെയായിരിക്കുമെന്ന് വ്യക്തമായി കാണിച്ചിരിക്കുകയാണ്. മാത്രമല്ല ജയിലില്‍ എത്തിയ അലക്‌സിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്.


നൂറ് ശതമാനം

മറ്റുള്ള വേഷങ്ങളില്‍ നിന്നും ഈ വര്‍ഷം മുഴുവന്‍ മമ്മൂട്ടിയ്ക്ക് തിളങ്ങി നില്‍ക്കാന്‍ കഴിയുന്ന വേഷമായിരിക്കും പരോളിലുണ്ടാവുക. യുവതാരങ്ങളുടെ സഖാവ് വേഷങ്ങളെല്ലാം ഹിറ്റായിരുന്നു. അവയെ എല്ലാം കടത്തിവെട്ടാനുള്ള വരവായിരിക്കും സഖാവ് അലക്‌സിന്റേത് എന്നാണ് ആരാധകര്‍ അവകാശവാദം പറയുന്നത്.


പ്രധാന കഥാപാത്രങ്ങള്‍

പരോള്‍ താരസമ്പന്നമായ ഒരു സിനിമ തന്നെയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദിഖ്, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന തുടങ്ങി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും പരോളില്‍ അണിനിരക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള വലിയ കാത്തിരിപ്പാണ് ആരാധകര്‍.


റിലീസിനെത്തുന്നു..

ഈസ്റ്ററിന് മൂന്നോടിയായിട്ടാണ് പരോള്‍ റിലീസിനെത്തുന്നത്. മാര്‍ച്ച് 30 നായിരിക്കും റിലീസ്. ആ ദിവസം തന്നെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന മഹാനദി എന്ന സിനിമയും റിലീസിനെത്തുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. ഇതോടെ ബാപ്പയും മകനും തമ്മിലുള്ള മത്സരമായിരിക്കും കാണുന്നത്.
റിലീസാവാത്ത സിനിമയടക്കം ഇത്തവണ പുരസ്‌കാര വേദിയില്‍ തിളങ്ങിയത് 7 സിനിമകള്‍! എല്ലാം കിടിലന്‍ തന്നെ!!

English summary
Mammootty’s Parole teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam