മമ്മൂട്ടിയുടെ പത്തേമാരി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടി നായകനായി എത്തുന്ന പത്തേമാരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തായി. ദേശീയ പുരസ്‌കാര ജേതാവായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തേമാരി.കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലീം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നൊരു പ്രത്യേകതയും കൂടി പത്തേമാരിക്കുണ്ട്. ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗ്രമിലെ അവതാരികയായിരുന്ന ജൂവല്‍ മേരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പ്രവാസ ജീവിതത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥ പറയുന്നതാണ് പത്തേമാരി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിക്കല്‍ നാരയാണന്‍ എന്ന കഥാപാത്രത്തിലൂടെ പ്രവാസത്തിന്റെ നാല് ഘട്ടങ്ങളെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

mamooti

യുഎഇയിലും ഹൈദരബാദിലുമായി ചിത്രീകരിച്ച പത്തേമാരിയില്‍ സിദ്ദിഖ്, സലിം കുമാര്‍, ജോയ് മാത്യൂ, യവനിക ഗോപാല കൃഷണന്‍ എന്നിവരുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രഹണം ചെയ്ത ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വ്വഹിക്കുന്നത്.

സലീം അഹമ്മദ് സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ച സിനിമയായിരുന്നു ആദാമിന്റെ മകന്‍ അബു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും, മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയെടുത്ത ചിത്രമാണ് ആദാമിന്റെ മകന്‍ അബു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X