ഇത് ജ്വവല്‍ മേരിയാണേ, മമ്മൂട്ടിയുടെ ഭാര്യ!!
മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയോലിറ്റി ഷോയെ പ്രസരിപ്പിച്ചു നിര്‍ത്തുന്ന ജ്വവല്‍ മേരി, ലേറ്റസ്റ്റ് സ്റ്റൈലുകള്‍ പരീക്ഷിക്കുന്ന ജ്വവല്‍ മേരി!! മമ്മൂട്ടിയുടെ 'പത്തേമാരി'യിലെത്തിയപ്പോള്‍ ജ്വവലിന്റെ കോലം നോക്കണേ!
മമ്മൂട്ടിയുടെ ഭാര്യ ആയാണ് ജ്വവല്‍ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ 'വര്‍ഷം' പൂര്‍ത്തിയായതോടെ പത്തേമാരിയുടെ ചിത്രീകരണം ആരംഭിച്ചു. ദേശീയ പുരസ്‌കാര ജേതാവായ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പത്തേമാരി. 1960 ല്‍ തുടങ്ങി വര്‍ത്തമാന കാലം വരെയുള്ള കാലഘട്ടം സിനിമയില്‍ ദൃശ്യവത്കരിക്കുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ നാരായണന്റെ ഭാര്യയായ നളിനിയുടെ വേഷത്തിലാണ് ജ്വവല്‍ അഭിനയിക്കുന്നത്.
നാല് ഷെഡ്യൂളുകളായാണ് ചിത്രം ചിത്രീകരിക്കുന്നത്. ശ്രീനിവാസന്‍, സിദ്ദിഖ്, സലീം കുമാര്‍, യവനിക ഗോപാലകൃഷ്ണന്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
തന്റെ മുന്‍ ചിത്രങ്ങളിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തവണയും സലീം അഹമ്മദിനൊപ്പമുള്ളത്. മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications