മമ്മൂക്ക ഏറ്റെടുത്തത് ചുമ്മാതല്ല, പതിനെട്ടാം പടി അതിജീവനത്തിന്റെ കഥയാണ്! ചിത്രം അതിശയിപ്പിക്കും
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ഉണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരുന്നു.
ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന് സംഘട്ടനമൊരുക്കാന്‍ വമ്പന്മാര്‍ അണിനിരക്കുന്നുണ്ടെന്ന് വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നു. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് പതിനെട്ടാം പടിയ്ക്ക് ആക്ഷനൊരുക്കന്നത്. കഴിഞ്ഞ ഡിസംബറില്‍ കേച്ചയുടെ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അതിന്റെ വീഡിയോ അപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു. വീണ്ടും സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ ഈ വീഡിയോ വൈറലാവുകയാണ്.

നിങ്ങളെ പോലെയുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്ന് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയെ കുറിച്ചുള്ള സൂചന ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയിരുന്നു. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലുണ്ടാവുക. 60 ലധികം പുതുമുഖങ്ങളുമായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കാന്‍ പോവുകയാണ്.
ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











