പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു

By Midhun Raj

Recommended Video

പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മമ്മുക്ക

ഉണ്ടയുടെ വലിയ വിജയത്തോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ വര്‍ഷം പകുതി അവസാനിക്കുന്നതോടെ നാല് വിജയ ചിത്രങ്ങളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. ഇനിയും നിരവധി സിനിമകള്‍ സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്നുണ്ട്.

പതിനെട്ടാം പടി എന്ന മെഗാസ്റ്റാര്‍ ചിത്രം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് മുന്‍പേ തന്നെ തരംഗമായി മാറിയിരുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. പതിനെട്ടാം പടി റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മമ്മൂക്കയുടെ പുതിയൊരു മാസ് ചിത്രം കൂടി പുറത്തുവന്നിരുന്നു.

പതിനെട്ടാം പടിയുടെ റിലീസ്

പതിനെട്ടാം പടിയുടെ റിലീസ്

അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. പുതുമുഖ താരങ്ങള്‍ കൂടുതലായി അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇവരുടെ സാന്നിദ്ധ്യം തന്നെയായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറുക. പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ ലുക്ക് മുന്‍പും തരംഗമായിരുന്നെങ്കില്‍ പുതിയ ചിത്രം മരണ മാസായി മാറിയിരിക്കുകയാണ്.

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം

സിനിമയുടെ അണിയറക്കാര്‍ തന്നെയായിരുന്നു മെഗാസ്റ്റാറിന്റെ പുതിയ ചിത്രം പങ്കുവെച്ചിരുന്നത്. മമ്മൂക്കയുടെ മരണമാസ് ലുക്കിലുളള പുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം സൂപ്പര്‍താരത്തിന്റെ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേര്‍ മമ്മൂക്കയുടെ ലുക്ക് ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഒരു ആക്ഷന്‍ രംഗത്തിനിടെ എടുത്ത ചിത്രങ്ങളാണ് മമ്മൂക്കയുടെതായി പുറത്തുവിട്ടിരിക്കുന്നതെന്നാ ണ് അറിയുന്നത്.

ജൂലൈ 5 നാണ് പതിനെട്ടാം പടി

ജൂലൈ 5 നാണ് പതിനെട്ടാം പടി

ജൂലൈ 5 നാണ് പതിനെട്ടാം പടി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലയ്ക്കലായി എത്തുന്ന മമ്മൂക്ക നായക സമാനമായ അതിഥി വേഷമായിരിക്കും അവതരിപ്പിക്കുക. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ പതിനെട്ടാം പടി അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അറിയുന്നു. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കൊംബഡിയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അതിജീവനത്തിന്റെ കഥ

അതിജീവനത്തിന്റെ കഥ

മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു. സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X