മമ്മൂക്കയുടെ ന്യൂയര്‍ സമ്മാനം റെഡി! ഫാന്‍സിന് ആഘോഷിക്കാം, ട്രോളന്മാര്‍ക്കോ? ഇന്ന് രാത്രി സര്‍പ്രൈസ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ മോശമില്ലാത്തൊരു വര്‍ഷമായിരുന്നു 2018. മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. ബ്ലോക്ക്ബസ്റ്റര്‍ മൂവിയടക്കം തിയറ്ററുകളിലും ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമായിരുന്നു ഓരോ സിനിമകളും കാഴ്ച വെച്ചത്.
ഓരോ വര്‍ഷം കഴിയുംതോറും അഡാറ് സിനിമകളാണ് മെഗാസ്റ്റാര്‍ ആരാധകര്‍ക്കായി സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ പുതുവര്‍ഷത്തിലെത്തുന്ന സര്‍പ്രൈസുകള്‍ എന്തൊക്കെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ പുതുപ്പിറവിയുടെ അന്ന് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും കിടിലന്‍ സര്‍പ്രൈസ് കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂക്കയുടെ വിസ്മയം
അറുപത്തിയേഴ് വയസ് ആയെങ്കിലും മുപ്പതിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നവാഗതരായ ഒരുപാട് സംവിധായകര്‍ക്ക് അവസരം നല്‍കാന്‍ ഒട്ടും മടിയില്ലാത്ത സൂപ്പര്‍ താരങ്ങളില്‍ ഒരാളും മമ്മൂട്ടി തന്നെ. ഈ വര്‍ഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാിന്റെ സന്തതികളായിരുന്നു തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ. 2018 നെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും പുതുവര്‍ഷത്തില്‍ ഉണ്ടാവാന്‍ പോവുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂയര്‍ സമ്മാനം
പിറന്നാളിനും മറ്റ് വിശേഷ ദിവസങ്ങളിലുമെല്ലാം സര്‍പ്രൈസുകള്‍ തരാറുള്ള മമ്മൂക്ക ന്യൂയറിനും അത്തരമൊരു സമ്മാനം തരാന്‍ പോവുകയാണ്. മമ്മൂട്ടി നായകനായി അഭിനയിച്ച് വരാനിരിക്കുന്ന പതിനെട്ടാംപടി എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരിക്കും പുതുവര്‍ഷാരംഭത്തില്‍ പുറത്ത് വരുന്നത്. അര്‍ദ്ധരാത്രി 12 മണിയ്ക്ക് തന്നെ പോസ്റ്റര്‍ പുറത്ത് വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പതിനെട്ടാംപടി
തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും സിനിമയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. മമ്മൂട്ടി മാത്രമല്ല 60 ല്‍ അധികം പുതുമുഖങ്ങള്‍ പതിനെട്ടാംപടി അണിനിരക്കുന്നുണ്ടെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. അവര്‍ക്കൊപ്പം പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ലെങ്കിലും സിനിമ പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മമ്മൂക്ക മിന്നിക്കും
മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നായക സമാനമായ അതിഥി വേഷമായിരിക്കും പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് സൂചന. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പതിനെട്ടാംപടി. മലയാളത്തിലെ കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കുമിത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്.

അതിജീവനത്തിന്റെ കഥ
പതിനെട്ടാം പടി കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമയാണെന്നാണ് സൂചന. നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയെ കുറിച്ചുള്ള സൂചനകള്‍ ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയിരുന്നു. നിങ്ങളെ പോലെയുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്നായിരുന്നു സിനിമയെ കുറിച്ച് പരിപാടിയില്‍ സംവിധായകന്‍ പറഞ്ഞത്. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നത്.


Click it and Unblock the Notifications











