പതിനെട്ടാം പടിയിലും മിന്നിച്ച് മെഗാസ്റ്റാര്‍! പക്കമാസായി മമ്മൂക്കയുടെ വരവ്! ലേറ്റസ്റ്റ് കളക്ഷന്‍
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ആരാധകരും സിനിമാ പ്രേമികളും നല്‍കിയിരുന്നത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ തുടര്‍ച്ചയായ അഞ്ചാം വിജയചിത്രമായി മാറിയിരിക്കുകയാണ് പതിനെട്ടാം പടി. നിരവധി പുതുമുഖ താരങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ചിത്രം കണ്ടവരെല്ലാം പതിനെട്ടാം പടിയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കുന്നുണ്ട്. മെഗാസ്റ്റാര്‍ ചിത്രത്തെ സംബന്ധിച്ച പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പതിനെട്ടാം പടി
അഭിനേതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു പതിനെട്ടാം പടി സംവിധാനം ചെയ്തിരുന്നത്. അറുപതിലധികം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ നായകസമാനമായ അതിഥി വേഷത്തിലാണ് സൂപ്പര്‍താരം എത്തുന്നത്. മമ്മൂക്കയുടെ ജോണ്‍ എബ്രഹാം പാലക്കലിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മാസ് സീനുകളും ആക്ഷന്‍ രംഗങ്ങളും മെഗാസ്റ്റാറിന്റെതായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതിനെട്ടാം പടിയില്‍ മമ്മൂക്കയുടെ സാന്നിദ്ധ്യം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

ഇരുനൂറിലധികം തിയ്യേറ്റുകളിലായിരുന്നു
ഇരുനൂറിലധികം തിയ്യേറ്റുകളിലായിരുന്നു പതിനെട്ടാം പടി ജൂലായ് അഞ്ചിന് റിലീസ് ചെയ്തിരുന്നത്. ഉണ്ടയുടെ വിജയത്തിന് പിന്നാലെ എത്തുന്ന മമ്മൂട്ടി ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു പതിനെട്ടാം പടി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 38 മിനിറ്റോളമാണ് മമ്മൂക്ക ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് മണിക്കൂര്‍ നാല്‍പത് മിനുറ്റ് ദൈര്‍ഘ്യമുളള സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്.

ലേറ്റസ്റ്റ് കളക്ഷന്‍
റിലീസ് ചെയ്ത് മൂന്നാം ദിനത്തിലേക്ക് എത്തുമ്പോള്‍ പതിനെട്ടാം പടിയുടെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായി രണ്ട് ദിവസം കൊണ്ട് സിനിമ 8.87 ലക്ഷം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം ദിനം 77.43% ഒക്യുപന്‍സിയോടെ 3.94 ലക്ഷം കളക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

രണ്ട് ദിവസം കൊണ്ട്
അതേസമയം തന്നെ പതിനെട്ടാം പടിയുടെ തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സസ് കളക്ഷനും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രണ്ട് ദിവസം കൊണ്ട് സിനിമ 13.66 ലക്ഷം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം ദിനം 6.70 ലക്ഷം കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്. 78% ഒക്യുപന്‍സിയോടെയാണ് ഈ നേട്ടം. പതിനെട്ടാം പടിയുടെ ആദ്യ ദിനം രണ്ട് മുതല്‍ മൂന്ന് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു, ഫോറം കേരളയാണ് പതിനെട്ടാം പടിയുടെ മള്‍ട്ടിപ്ലക്‌സസ് കളക്ഷന്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











