മധുരരാജയ്ക്ക് പിന്നാലെ ജോണ്‍ എബ്രഹാം പാലക്കലും!മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവാണ്!ചിത്രം വൈറല്‍
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ റിലീസുകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി ഇക്കൊല്ലം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറുകളും ക്ലാസ് ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗത സംവിധായകര്‍ക്കൊപ്പമുളള ചിത്രങ്ങളും ഒരുങ്ങുന്നു.
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കെല്ലാം ലഭിച്ചിരുന്നത്. മമ്മൂക്കയുടെതായി സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പതിനെട്ടാം പടി. സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

പതിനെട്ടാം പടി
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ്
പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

അതിജീവനത്തിന്റെ കഥ
60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി പറയുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുകയെന്നാണ് അറിയുന്നത്. .

ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുളള സിനിമ
ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

പുതിയ ലുക്ക് പോസ്റ്റര്‍
ചിത്രത്തിലെ മമ്മൂക്കയെ കാണിച്ചുകൊണ്ടുളള പുതിയ ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. പതിനെട്ടാം പടിയുടെ പുതിയ പോസ്റ്റര്‍ വന്നതോടെ മമ്മൂക്കയുടെ ജോണ്‍ എബ്രഹാം പാലയ്ക്കലിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

സിനിമയുടെ ടീസറിനായും
സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തിരക്കഥാരചനയ്ക്കു പുറമെ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധായക കുപ്പായമണിയുന്ന ചിത്രം കൂടിയാണ് പതിനെട്ടാം പടി. കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദി ഗ്രേറ്റ് ഫാദര്‍, എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി മുന്‍പ് ആഗസ്റ്റ് സിനിമ നിര്‍മ്മിച്ച സിനിമകള്‍.


Click it and Unblock the Notifications











