twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ടയുടെ വിജയത്തിന് ശേഷം പതിനെട്ടാം പടിയുമായി മെഗാസ്റ്റാര്‍! സിനിമയുടെ ട്രെയിലര്‍ റിലീസ് ഡേറ്റ്‌

    By Midhun Raj
    |

    Recommended Video

    പതിനെട്ടാം പടിയുടെ ട്രെയിലര്‍ റിലീസ് ഡേറ്റ്‌

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ജൂലായ് അഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പുതുമുഖ താരങ്ങള്‍ കൂടുതലായി അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

    mammootty,tovino-urvashi

    ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന നായകസമാനമായ അതിഥി വേഷമായിരിക്കും മമ്മൂക്ക അവതരിപ്പിക്കുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയിരുന്നു. ജൂണ്‍ 27ന് പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ പതിനെട്ടാം പടി അണിയിച്ചൊരുക്കിയിരിക്കുന്നത്.

    പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കൊംബഡിയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു.

    ലൂസിഫറിന്റെ നൂറാം ദിനം പൃഥ്വിയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനം? ആകാംക്ഷയോടെ ആരാധകര്‍ ലൂസിഫറിന്റെ നൂറാം ദിനം പൃഥ്വിയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനം? ആകാംക്ഷയോടെ ആരാധകര്‍

    മെഗാസ്റ്റാര്‍ ചിത്രം ഉണ്ട കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും! പോലീസ് മേധാവി പറഞ്ഞത് കാണൂമെഗാസ്റ്റാര്‍ ചിത്രം ഉണ്ട കണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും! പോലീസ് മേധാവി പറഞ്ഞത് കാണൂ

    English summary
    mammootty's pathinettam padi movie trailer release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X