മമ്മൂക്കയ്‌ക്കൊപ്പം മാസ് കാണിക്കാന്‍ പൃഥ്വിയും ടൊവിനോയും ആര്യയും! പതിനെട്ടാം പടി അവസാന ഘട്ടത്തില്‍!

By Prashant V R

Recommended Video

മമ്മൂക്കയ്‌ക്കൊപ്പം മാസ് കാണിക്കാന്‍ പൃഥ്വിയും ടൊവിനോയും ആര്യയും

പേരന്‍പിനും യാത്രയ്ക്കു പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. ചരിത്ര സിനിമകളും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി വരുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിഷു റിലീസായിട്ടാണ് മെഗാസ്റ്റാറിന്റെ മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മധുര രാജയ്ക്ക് പിന്നാലെ മറ്റു വലിയ റിലീസുകളും എത്തുന്നു. സിനിമകള്‍ക്കെല്ലാം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പതിനെട്ടാം പടിയും മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരഗോമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂക്കയ്ക്കു പുറമെ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പതിനെട്ടാം പടി എന്ന ചിത്രം

പതിനെട്ടാം പടി എന്ന ചിത്രം

തിരക്കഥാകൃത്തായും അഭിനേതാവായും മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് പതിനെട്ടാം പടി എന്ന ചിത്രം. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ മെഗാസ്റ്റാര്‍ തിളങ്ങിയിരുന്നു. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുളള സിനിമ

ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യമുളള സിനിമ

ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് പതിനെട്ടാം പടി സംവിധായകന്‍ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

അതിജീവനത്തിന്റെ കഥയാണ്

അതിജീവനത്തിന്റെ കഥയാണ്

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി പറയുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുകയെന്നാണ് അറിയുന്നത്

പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം

പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജ്,ടൊവിനോ തോമസ്,ആര്യ തുടങ്ങിയവരും അഭിനയിക്കുമെന്നാണ് അറിയുന്നത്. അതിഥി വേഷത്തിലാണ് താരങ്ങളെല്ലാം ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജും ടൊവിനോയും എപ്രില്‍ ആദ്യ വാരം സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ആര്യ അഭിനയിക്കുന്ന രംഗങ്ങള്‍ മണാലിയിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ താരങ്ങളുടെ കഥാപാത്രത്തെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ക്വീന്‍ താരം സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ,ബിജു സോപാനം,മാലാ പാര്‍വ്വതി തുടങ്ങിയവരും പതിനെട്ടാം പടിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുദീപ് ഛായാഗ്രഹണവും കെഎച്ച് ഖാഷിഫ് സംഗീതവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X