മമ്മൂക്കയുടെ അമുദവനെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍! അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
Recommended Video

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരന്‍പ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരേദിവസമാണ് പേരന്‍പ് എത്തുന്നത്. സിനിമയിലെ മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ചിത്രം കണ്ട പ്രേക്ഷകര്‍ സിനിമയെ പുകഴ്ത്തികൊണ്ടായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്കയുടെ തമിഴിലേക്കുളള തിരിച്ചുവരവ് ഗംഭീരമായെന്നും എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ഫെബ്രുവരി ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

പേരന്‍പുമായി മമ്മൂക്ക
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റാമാണ് മമ്മൂക്കയുടെ പേരന്‍പുമായി എത്തുന്നത്. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂക്ക എത്തുന്നത്. സാധന എന്ന നടി മമ്മൂക്കയുടെ മകളുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. മമ്മൂക്കയുടെയും സാധനയുടെയും അഭിനയപ്രകടനങ്ങള്‍ തന്നെയാണ് പേരന്‍പ് എന്ന ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

കേരളത്തിലെ പ്രദര്‍ശനത്തിനും
ചിത്രത്തിന്റെ ടീസറുകളിലെല്ലാം ഇവര്‍ രണ്ടുപേരുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. ഒരു ചെറിയ സിനിമ ആയിരുന്നിട്ടുകൂടി മികച്ച സ്വീകാര്യതയാണ് പേരന്‍പിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഏതൊരാളും എടുക്കാന്‍ ഭയപ്പെടുന്നൊരു പ്രമേയമാണ് റാം എടുത്തിരിക്കുന്നതെന്ന് അടുത്തിടെ നടന്ന പ്രീമിയറിനു ശേഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ തമിഴ്‌നാട് പ്രീമിയറിനൊപ്പം കേരളത്തിലെ പ്രദര്‍ശനത്തിനും മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്.

അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം
സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ അടക്കമുളള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലാണ് ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കൃപ,എരീസ്,കാര്‍ണിവല്‍ എന്നീ തിയ്യേറ്ററുകളില്‍ ബുക്കിംഗ് ഓപ്പണ്‍ ആയിട്ടുണ്ട്.

സിനിമയിലെ പാട്ടുകളും
സിനിമയിലെ പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജയാണ് മമ്മൂട്ടി ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ധാരാളമായി ചിത്രത്തിന്റെ ടീസറുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പേരന്‍പിലെ മമ്മൂക്കയുടെ വിസ്മയപ്രകടനം കാണാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

മറ്റു താരങ്ങള്‍
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരന്‍പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. പേരന്‍പിനു ശേഷമുളള മമ്മൂക്കയുടെ യാത്രയും വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. റാം സംവിധാനം ചെയ്ത സിനിമയില്‍ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി,സാധന, അഞ്ജലി അമീര്‍,അഞ്ജലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications