മമ്മൂക്കയുടെ പേരന്‍പ് ജനുവരിയില്‍ കേരളത്തില്‍! തിയ്യേറ്ററുകളില്‍ എത്തുന്നതിനുമുന്‍പായി പ്രദര്‍ശനം

By Prashant V R

Recommended Video

പേരന്പിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം | filmibeat Malayalam

മമ്മൂക്കയുടെ തമിഴ് ചിത്രം പേരന്‍പിനായി ആകാക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നേരത്തെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചെങ്കിലും ചിത്രത്തിന്റെ തിയ്യേറ്റര്‍ റിലീസ് ഇതുവരെ നടന്നിട്ടില്ലെന്നതു തന്നെയാണ് ഇതിന് കാരണം. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണ് പേരന്‍പ്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു സൂപ്പര്‍താരം നടത്തിയിരുന്നത്. കൂടാതെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച സിനിമ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. പേരന്‍പിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം റിലീസ് ചെയ്യുന്നതിനു മുന്‍പായി സിനിമയെ സംബന്ധിച്ചുളള മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നിരിക്കുകയാണ്.

പേരന്‍പ് എന്ന ചിത്രം

പേരന്‍പ് എന്ന ചിത്രം

പേരന്‍പിലെ മമ്മൂക്കയുടെ വിസ്മയ പ്രകടനം കാണാനായി തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടെറെ ചലച്ചിത്രോത്സവങ്ങളില്‍ നിന്നുളള അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കേരളത്തിലെ ആദ്യ പ്രദര്‍ശനം

കേരളത്തിലെ ആദ്യ പ്രദര്‍ശനം

അതേസമയം ചിത്രം തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി കേരളത്തിലെ ആദ്യ പ്രദര്‍ശനം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പാലക്കാട് ജനുവരി 25മുതല്‍ 31 വരെ നടക്കുന്ന പാഞ്ചജന്യം ചലച്ചിത്രോല്‍വസത്തിലാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി-ശ്രീ തിയ്യേറ്റര്‍ കോംപ്ലകസില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോല്‍വസത്തില്‍ പരിയേറും പെരുമാള്‍, മേര്‍ക്ക് തൊടര്‍ച്ചി മേലെ എന്നീ തമിഴ് ചിത്രങ്ങളുണ്ട്. ഇമയൗ,സുഡാനി ഫ്രം നൈജീരിയ,ഈട,ഭയാനകം ,പറവ തുടങ്ങിയവയാണ് മേളയിലെ മറ്റു പ്രധാന ചിത്രങ്ങള്‍.

വ്യത്യസ്തമാര്‍ന്നൊരു പ്രമേയം

വ്യത്യസ്തമാര്‍ന്നൊരു പ്രമേയം

വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ പേരന്‍പ് ഒരുക്കിയിരുന്നത്. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂക്കയെത്തുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. മികച്ചൊരു പ്രമേയം പറയുന്ന പേരന്‍പ് കലാമൂല്യമുളള സിനിമകളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി അഞ്ചിന് ട്രെയിലര്‍

ജനുവരി അഞ്ചിന് ട്രെയിലര്‍

ഫെബ്രുവരി 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് പേരന്‍പ് റിലീസിനെത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

മമ്മൂക്കയ്ക്കൊപ്പം അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X