കൊറിയന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് പേരന്‍പും! വീണ്ടും അഭിമാനമായി മമ്മൂട്ടി ചിത്രം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പേരന്‍പ്‌. ഒരിടവേളയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ദേശീയ അവാര്‍ഡ് ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു. ലഭിച്ചിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം മകളായി അഭിനയിച്ച സാധനയുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്.

peranbu

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമ കൊറിയയില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എംബസി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിയോള്‍-ബുസാന്‍, കൊറിയന്‍ ഫിലിം ആര്‍ച്ചീവ് തുടങ്ങിയവ ചേര്‍ന്നാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

മുന്‍പ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍, ഐഎഫ്എഫ്ഐ തുടങ്ങിയ മേളകളിലും പേരന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷക പ്രശംസകള്‍ക്കൊപ്പം മികച്ച വാണിജ്യ വിജയവും നേടിയ സിനിമയായിരുന്നു പേരന്‍പ്. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂക്കയ്ക്ക് ദേശീയ അവാര്‍ഡ് പലരും പ്രവചിച്ചെങ്കിലും അവസാന നിമിഷം ലഭിക്കാതെ പോവുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X