അമരം കണ്ടു മമ്മൂട്ടി ഫാനായ റാം! പേരന്‍പ് റിലീസ് ചെയ്യുന്നത് ചിത്രം വന്ന അതേദിവസം! കാണൂ
ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു പേരന്‍പ്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളിവുഡിലേക്ക് മമ്മൂക്ക വീണ്ടും തിരിച്ചെത്തുന്നത്. അന്യഭാഷയില്‍ എത്തുമ്പോള്‍ മറ്റു താരങ്ങളെ പോലെ വില്ലനും സഹനടനും ആവാതെ നായകനായി തന്നെയാണ് മമ്മൂക്കയെത്തുന്നത്. പ്രഖ്യാപനവേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.
ഒരു ക്ലാസ് ചിത്രമായിരിക്കും പേരന്‍പ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ മമ്മൂക്കയുടെ വിസ്മയ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ തിയ്യേറ്ററുകളിലും പേരന്‍പ് ഒരേസമയമാണ് റിലീസിനെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂക്കയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അമരവും ഇതേദിവസമായിരുന്നു റിലീസ് ചെയ്തിരുന്നത്.

അമരം എന്ന ചിത്രം
ഭരതന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ മമ്മൂക്കയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അമരം. മല്‍സ്യതൊഴിലാളിയായ അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂക്കയെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ലോഹിതദാസിന്റെ തിരക്കഥയിലായിരുന്നു ഭരതന്‍ അമരം അണിയിച്ചൊരുക്കിയിരുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു അമരം റിലീസ് ചെയ്തിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂക്കയ്ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു.

റാമിന്റെ ഇഷ്ടസിനിമ
പേരന്‍പിന്റെ സംവിധായകന്‍ റാം തന്റെ ഇഷ്ട മമ്മൂട്ടി ചിത്രം അമരം ആണെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1991ല്‍ മമ്മൂക്കയുടെ വിസ്മയപ്രകടനം കണ്ടാണ് ആരാധകനായി മാറിയതെന്നും അഭിമുഖത്തില്‍ റാം പറഞ്ഞിരുന്നു. സൂപ്പര്‍ഹിറ്റായി മാറിയ അമരം മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

പേരന്‍പിന്റെ റിലീസ്
അമരം റിലീസ് ചെയ്ത അതേദിവസം തന്നെയാണ് പേരന്‍പും ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് മമ്മൂട്ടി ചിത്രമെത്തുന്നത്. അമരം പോലെ പേരന്‍പും മമ്മൂക്കയുടെ കരിയറില്‍ വഴിത്തിരിവാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതേദിവസം തന്നെ താരത്തിന്റെ പുതിയ സിനിമയുമെത്തുന്നത്

താരനിര
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരന്‍പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. റാം സംവിധാനം ചെയ്ത സിനിമയില്‍ സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്,സമുദ്രക്കനി,സാധന, അഞ്ജലി അമീര്‍,അഞ്ജലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമ കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്. ചിത്രത്തില്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് നടന്‍ എത്തുന്നത്

ടീസറുകള്‍
റിലീസിനോടനുബന്ധിച്ചുളള സിനിമയുടെ ടീസറുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പേരന്‍പിന്റെ ടീസറുകളില്‍ മമ്മൂക്കയുടെയും സാധനയുടെ വിസ്മയപ്രകടനം തന്നെയാണ് കാണാന്‍ സാധിച്ചത്. പേരന്‍പിലൂടെ മമ്മൂക്കയ്ക്ക് വീണ്ടുമൊരു ദേശീയ അവാര്‍ഡ് സാധ്യത കല്‍പ്പിക്കുന്നവരുമുണ്ട്. ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.


Click it and Unblock the Notifications











