ഫ്രാങ്ക്ഫര്‍ട്ട് ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ട് മമ്മൂട്ടിയുടെ പേരന്‍പ്!

By Midhun Raj

Recommended Video

The Vogue Magazine Selected Mammootty As The South Indian Icon | Oneindia Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് പേരന്‍പ്. ഒരിടവേളയ്ക്ക് ശേഷം നടന്‍ തമിഴില്‍ തിരിച്ചെത്തിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേരന്‍പിലെ അമുദവന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം തന്നെ മകളായി എത്തിയ സാധനയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

peranbu

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും മമ്മൂട്ടി ചിത്രത്തെ സ്വീകരിച്ചു. ഇപ്പോഴിതാ സിനിമ വീണ്ടുമൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ന്യൂ ജനറേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. പേരന്‍പിന്റെ പ്രീമിയര്‍ നവംബര്‍ 2 രാത്രി 8മണിക്കാണ് ചലച്ചിത്ര മേളയില്‍ നടക്കുക.

നേരത്തെ സിനിമയിലെ പ്രകടനത്തിന് മമ്മൂക്കയ്ക്ക് ദേശീയ അവാര്‍ഡ് പലരും പ്രവചിച്ചെങ്കിലും അവസാന നിമിഷം ലഭിക്കാതെ പോവുകയായിരുന്നു. റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പേരന്‍പ് അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ശാരീരിക വൈകല്യമുളള പെണ്‍കുട്ടിയുടെയും അമുദവന്‍ എന്ന ടാക്സി ഡ്രൈവറുടെയും ജീവിത കഥയാണ് സിനിമ പറഞ്ഞത്. യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീരാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പനായിരുന്നു പേരന്‍പ് നിര്‍മ്മിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X