മമ്മൂക്ക വീണ്ടും മിന്നിക്കും, ചൈനയില്‍ ഇക്കയുടെ മാസിന് മുന്നില്‍ ബാഹുബലിയും ദംഗലും മാറി നില്‍ക്കും!

Recommended Video

മമ്മൂട്ടിയുടെ ആദ്യ ചൈന റിലീസ് ചിത്രം | filmibeat Malayalam

പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം റിലീസിനെത്തുന്ന സിനിമ ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാം. ജനുവരിയില്‍ റിലീസിനെത്തുന്ന ഒരുപാട് ചിത്രങ്ങള്‍ ഇതിനകം റിലീസ് തീയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി ആവാനാണ് മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ്.

2019 ഫെബ്രുവരിയില്‍ തമഴിലും തെലുങ്കിലുമായി രണ്ട് വിസ്മയങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ പേരന്‍പ് ലോക സിനിമയില്‍ തന്നെ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ മമ്മൂക്ക തന്റെ സാന്നിധ്യം അറിയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പേരന്‍പ്

പേരന്‍പ്

ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലൊരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പേരന്‍പ് എന്ന ചിത്രം ഇനിയും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 2019 ഫെബ്രുവരിയില്‍ പേരന്‍പ് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്ററിലൂടെ ഇക്കാര്യം മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്. ഫെബ്രുവരിയില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും റിലീസ് തീയ്യതി എന്നാണെന്നുള്ളത് ഇനിയും വ്യക്തമല്ല.

 ചൈനയില്‍ റിലീസ്

ചൈനയില്‍ റിലീസ്

ആഗോളതലത്തില്‍ വലിയ പ്രതികരണം സ്വന്തമാക്കിയ സിനിമ തിയറ്റര്‍ റിലീസിലും അങ്ങനെ ചെയ്യാനാണ് തീരുമാനം. അതിനിടെ പേരന്‍പ് ചൈനയിലും റിലീസിനെത്തിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണെന്നാണ് കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ വ്യക്തമാവുന്നത്. പേരന്‍പ് അങ്ങനെ ചൈനയിലെത്തുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ ചൈന റിലീസ് ചിത്രമെന്ന റെക്കോര്‍ഡ് പേരന്‍പിന് സ്വന്തമാക്കാന്‍ കഴിയും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.

 ദേശീയ പുരസ്‌കാരത്തിലേക്ക്

ദേശീയ പുരസ്‌കാരത്തിലേക്ക്

തങ്കമീന്‍കള്‍ എന്ന സിനിമയ്ക്ക് ശേഷം റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. നേരത്തെ തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ റാമിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പേരന്‍പിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയി. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ സിനിമ ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

 പ്രേക്ഷക തിരക്ക്

പ്രേക്ഷക തിരക്ക്

പേരന്‍പ് പ്രദര്‍ശിപ്പിച്ച എല്ലാ ഫെസ്റ്റിവലുകളിലും മികച്ച സിനിമ എന്ന അംഗീകാരം ചിത്രത്തിന് ലഭിച്ചിരുന്നു. ഡിസംബറില്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐ യില്‍ വന്‍ പ്രേക്ഷക തിരക്കാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ജനപ്രീതിയായിരുന്നു പേരന്‍പിന് ലഭിച്ചത്. പേരന്‍പിന്റെ പ്രദര്‍ശനം കഴിഞ്ഞതും എഴുന്നേറ്റ് നിന്നായിരുന്നു പ്രേക്ഷകര്‍ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചത്.

 ടാക്‌സി ഡ്രൈവര്‍

ടാക്‌സി ഡ്രൈവര്‍

ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള താരമാണ് മമ്മൂട്ടി. പേരന്‍പിലൂടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് അതുപോലൊരു അനുഭവം കൊടുക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അമുദാന്‍ എന്ന ടാക്‌സി െ്രെഡവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്. ഈ സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, എന്നിവരാണ് സിനിമയിലെ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X