പുതിയ വര്‍ഷത്തെ മമ്മൂക്കയുടെ മാസ് ഫെബ്രുവരി 1 ന്! പേരന്‍പ് റിലീസ് തീയ്യതി പ്രഖ്യാപിച്ച് മമ്മൂട്ടി!!
ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രം. സിനിമ പ്രതീക്ഷിച്ച പോലെ ബോക്‌സോഫീസില്‍ നിന്നും സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ 2019 സ്ഥിതി അങ്ങനെയല്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി രണ്ട് സിനിമകളാണ് അടുത്ത് അടുത്ത ദിവസങ്ങളില്‍ റിലീസിനെത്തുന്നത്.
ഫെബ്രുവരിയില്‍ യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെയും പേരന്‍പ് എന്ന തമിഴ് സിനിമയുടെയും റിലീസ് ഉണ്ടാവുമെന്ന് മെഗാസ്റ്റാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചെങ്കിലും പേരന്‍പിനെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ യാത്രയ്ക്ക് മുന്‍പ് തന്നെ പേരന്‍പ് എത്തുമെന്ന കാര്യം ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെ അറിയിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ പേരന്‍പ്
ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞെ മറ്റൊരാള്‍ ഉള്ളുവെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. അങ്ങനെ എങ്കില്‍ പേരന്‍പ് എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ കരയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയിപ്പോള്‍. ദേശീയ പുരസ്‌കാരം ലഭിച്ച തങ്കമീന്‍കള്‍ എന്ന സിനിമയ്ക്ക് ശേഷം റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിനിമയ്ക്ക് ലഭിച്ച പിന്തുണ
പേരന്‍പിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒത്തിരി ഫെസ്റ്റിവലുകളില്‍ നിന്നുമായി മികച്ച സിനിമ എന്ന അംഗീകാരം പേരന്‍പിന് ലഭിച്ചിരുന്നു. ഡിസംബറില്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐ യില്‍ വന്‍ പ്രേക്ഷക തിരക്കാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രയധികം ജനപ്രീതി ലഭിച്ചതോടെ പേരന്‍പിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍.

പേരന്‍പിന്റെ റിലീസ് തീയ്യതി
2019 ഫെബ്രുവരിയില്‍ പേരന്‍പ് തിയറ്ററുകളിലേക്ക് എത്തുകയാണെന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു റിലീസ് തീയ്യതി വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഫെബ്രുവരി ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആന്റോ ജോസഫാണ് ഈ ചിത്രം കേരളത്തില്‍
ഇന്ത്യയില്‍ മാത്രമല്ല പേരന്‍പ ചൈനയിലും റിലീസിനെത്തിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണെന്നാണ് കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ വ്യക്തമാവുന്നത്. പേരന്‍പ് ചൈനയിലെത്തുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ ചൈന റിലീസ് ചിത്രമെന്ന റെക്കോര്‍ഡും പേരന്‍പിന് സ്വന്തമാക്കാന്‍ കഴിയും.

മികച്ചൊരു സിനിമയായിരിക്കും
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, എന്നിവരാണ് സിനിമയിലെ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യാത്രയ്ക്ക് മുന്‍പെത്തും
മമ്മൂട്ടി പേരന്‍പില്‍ അഭിനയിച്ചത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് യാത്ര. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്കാണ്. മഹി വി രാഘവാണ് സംവിധാനം ചെയ്യുന്ന ചിത്രം 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രമായിരിക്കും യാത്ര എന്ന് കരുതിയെങ്കിലും ഫെബ്രുവരി 7 നാണ് സിനിമയുടെ റിലീസ്. പേരന്‍പ് അതിന് മുന്‍പ് എത്തും.


Click it and Unblock the Notifications











