മമ്മൂക്കയുടെ മാസ് ഉടനെത്തും! മികച്ച നടനുള്ള പുരസ്‌കാരം മാറ്റി വെച്ചോ! പേരന്‍പ് തിയറ്ററുകളിലേക്ക്..

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തിനുള്ള സര്‍പ്രൈസുകളാണ് പ്രിയതാരം ഒരുക്കി വെച്ചിരിക്കുന്നത്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം നല്ലൊരു വര്‍ഷമായിരുന്നു കഴിയാന്‍ പോവുന്നത്. മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം ചിത്രങ്ങളായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവിയടക്കം ഇക്കൊല്ലം മമ്മൂട്ടി ചിത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി സ്വന്തമാക്കിയവയായിരുന്നു.

കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് മമ്മൂട്ടിയിപ്പോള്‍. ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടുത്ത കുറെ വര്‍ഷത്തേക്ക് മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പേരന്‍പ് അടുത്ത വര്‍ഷം റിലീിനെത്തുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

 മെഗാസ്റ്റാര്‍ മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി

പുതുമുഖ സംവിധായകന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നടന്‍ മലയാള സിനിമയില്‍ ഇല്ലെന്ന് വേണം പറയാന്‍. അടുത്ത കാലത്തായി റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം തന്നെ നവാഗതര്‍ സംവിധാനം ചെയ്തിരുന്ന സിനിമകളായിരുന്നു. ഇതിനകം ചിത്രീകരണം ആരംഭിച്ചതടക്കം ഇരുപതോളം ചിത്രങ്ങളാണ് മമ്മൂക്ക ഏറ്റെടുത്തിരിക്കുന്നത്. അതില്‍ കൂടുതലും ന്യൂജനറേഷന്‍ സംവിധായകന്മാരുടേതാണ്.

പേരന്‍പ്

പേരന്‍പ്

ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയിരുന്നു. ഒരുപാട് തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റി വെക്കുകയായിരുന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പേരന്‍പ് പ്രേക്ഷകരിലേക്ക് എത്താന്‍ പോവുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 ഈ ഫെബ്രുവരിയിലെത്തും

ഈ ഫെബ്രുവരിയിലെത്തും

പേരന്‍പിന്റെ റിലീസ് ഈ ഫെബ്രുവരിയില്‍ ഉണ്ടാവുമെന്നാണ് മമ്മൂട്ടി പറയുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്ററിലാണ് റിലീസിനെ സംബന്ധിച്ചുള്ള സൂചനയുള്ളത്. ഫെബ്രുവരിയില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും റിലീസ് തീയ്യതി എന്നാണെന്നുള്ളത് ഇനിയും വ്യക്തമല്ല. വരും ദിവസങ്ങളില്‍ അത് കൂടി പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. കേരളത്തില്‍ മാത്രമല്ല ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

 മികച്ച പ്രകടനം

മികച്ച പ്രകടനം

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്. പേരന്‍പ് പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളകളില്‍ നിന്നും ഗംഭീരമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നത്. ഈ സിനിമയിലൂടെ അടുത്ത ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, എന്നിവരാണ് സിനിമയിലെ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 നിരവധി ചലച്ചിത്ര മേളകളില്‍

നിരവധി ചലച്ചിത്ര മേളകളില്‍

ഇതിനകം ഒത്തിരിയധികം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഭാഗ്യം പേരന്‍പിന് ലഭിച്ചിരുന്നു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ സിനിമ ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐ യില്‍ വന്‍ പ്രേക്ഷക തിരക്കാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ കഴിഞ്ഞതും എഴുന്നേറ്റ് നിന്നായിരുന്നു എല്ലാവരും സന്തോഷം പ്രകടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X