കേരളത്തില്‍ ഡെറിക് അബ്രഹാം മിന്നിക്കുമ്പോള്‍ ചൈനയില്‍ പേരന്‍പാണ്... എല്ലായിടത്തും മമ്മൂട്ടി തരംഗം!

Recommended Video

ചൈനയിലെത്തിയ മമ്മൂക്കയുടെ സിനിമ | filmibeat Malayalam

അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷത്തിലാണ് മമ്മൂട്ടിയും ആരാധകരും. കേരളം മുഴുവന്‍ ഡെറിക് അബ്രഹാം തരംഗമാവുമ്പോള്‍ ഏഷ്യയില്‍ മറ്റൊരു മമ്മൂട്ടി ചിത്രം കൈയടി വാങ്ങി കൊണ്ടിരിക്കുകയാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് മമ്മൂട്ടി തമിഴില്‍ അഭിനയിച്ച സിനിമയാണ് പേരന്‍പ്.

ഇത്തവണ പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയ ചിത്രം ഏഷ്യയിലെ ഓസ്‌കാര്‍ വരെ സ്വന്തമാക്കിയിരിക്കുകയാണ്.

പേരന്‍പ്

പേരന്‍പ്

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരന്‍പ്. പന്ത്രണ്ട് വര്‍ഷങ്ങള്‍്ക്ക് ശേഷമായിരുന്നു മമ്മൂട്ടി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. പേരന്‍പ് റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ഹിറ്റായിരിക്കുകയാണ്. ഐഎഫ്എഫ്ആര്‍ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. മേയ് മാസത്തില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ല.

ടാക്സി ഡ്രൈവര്‍ വേഷം

ടാക്സി ഡ്രൈവര്‍ വേഷം

പേരന്‍പില്‍ അമുദവാന്‍ എന്നൊരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അമരത്തിലെ പോലെ ഒരു അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും പറയുന്നത്. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങല്‍ും നിന്നും വ്യത്യസ്ത കഥാപാത്രമായിരിക്കും സിനിമയിലുണ്ടാവുക. അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ചൈനയിലെത്തി...

ചൈനയിലെത്തി...

മമ്മൂട്ടി ആരാധകര്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പേരന്‍പിനെ കുറിച്ച് വരുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്ത് വിട്ടത്. മേളയില്‍ പേരന്‍പിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്.

 മമ്മൂട്ടി പങ്കെടുത്തില്ല

മമ്മൂട്ടി പങ്കെടുത്തില്ല

മറ്റുള്ള സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയിരുന്നില്ല. ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുന്ന പേരന്‍പ് ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് നിര്‍മ്മിക്കുന്നത്. മുന്‍പ് സിനിമയുടെ പ്രിവ്യു കണ്ട പലരും മമ്മൂട്ടിയുടെ പ്രകടനത്തെ വിലയിരുത്തിയിരുന്നു. സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ നിന്നും മാറി കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന കഥയാണ് സിനിമയിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X