പേരൻപ് കൊണ്ട് വന്ന ഭാഗ്യം, ലോക റെക്കോർഡിന് അരികിലെത്തി മമ്മൂട്ടി! ഇനി ചരിത്രമാവും..
Recommended Video

മ്മൂട്ടിയുടെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനായിരുന്നു സിനിമയുടെ റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രശസ്തമായ ഒട്ടനവധി ചലച്ചിത്രമേളകളില്‍ പേരന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസിനെത്തിയതിന് ശേഷവും മിന്നുന്ന പ്രകടനമാണ് സിനിമ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയും പേരന്‍പും ലോക റെക്കോര്‍ഡിനരികെ എത്തി നില്‍ക്കുകയാണെന്ന വാർത്തകൾ വന്നിരിക്കുകയാണ്. ഇന്റർനെറ്റ് മൂവി ഡാറ്റബൈസ് (ഐഎംഡിബി) യുടെ ലിസ്റ്റിലാണ് ഉയർന്ന നിലയിലേക്ക് പേരൻപും എത്തിയത്. ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയിൽ ഏറ്റവുമധികം റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

9.8/10 ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ഹോളിവുഡ് ചിത്രങ്ങളായ ദി ഗോഡ്ഫാദർ (9.2/10), ദി ശോശൻക് റിഡംപ്ഷൻ (9.3/10) എന്നീ സിനിമകളുടെ റെക്കോർഡാണ് പേരൻപ് തിരുത്തി കുറിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ച തങ്കമീന്‍കള്‍ എന്ന സിനിമയ്ക്ക് ശേഷം റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അടുത്തിടെ ഐഎംഡിബി യിലൂടെ തന്നെ മറ്റൊരു മമ്മൂട്ടി ചിത്രവും വാർത്തകളിൽ ഇടംനേടിയിരുന്നു. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയായിരുന്നു ആ നേട്ടം സ്വന്തമാക്കിയ ചിത്രം. 2019 ൽ ഏറ്റവുമധികം ആളുകൾ കാണാൻ കാത്തിരിക്കുന്ന പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി യിലാണ് ഒന്നാം സ്ഥാനത്ത് യാത്ര എത്തിയത്. ഫെബ്രുവരി എട്ടിന് ആഗോളതലത്തിൽ യാത്ര റിലീസ് ചെയ്യുകയാണ്. ഇതോടെ പുതിയ റെക്കോർഡുകൾ സിനിമയ്ക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications