ഈ ക്രഡിറ്റ് മമ്മൂട്ടിക്ക് മാത്രം!തെലുങ്കിലും തമിഴിലും ഒരുപോലെ സ്വീകാര്യത! യാത്രയും പേരന്‍പും നേടിയത്
Recommended Video

സ്വാതികിരണത്തിന് ശേഷം വീണ്ടുമൊരു തെലുങ്ക് സിനിമയുമായി മമ്മൂട്ടി എത്തിയത് യാത്രയിലൂടെയാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആന്ധപ്രദേശിന്റെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ബയോപ്പിക്കുമായാണ് ഇത്തവണത്തെ വരവ്. മഹി വി രാഘവാണ് സിനിമ സംവിധാനം ചെയ്തത്. അമ്പരപ്പിക്കുന്ന മേക്കോവറുമായി മമ്മൂട്ടി എത്തിയപ്പോള്‍ത്തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യപ്രദര്‍ശനം മുതലേ തന്നെ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ യാത്ര വേള്‍ഡ് വൈഡ് കലക്ഷനിലൂടെ 60 കോടി സ്വന്തമാക്കി കുതിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു തെലുങ്ക് ജനത അഭിപ്രായപ്പെട്ടത്. ആന്ധ്ര-തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നായി സിനിമയ്ക്ക് 40 കോടിയിലധികം കലക്ഷനാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ യാത്ര പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 8നായിരുന്നു ചിത്രം റിലീസ് ചെയ്തത്. യാത്രയെ അഭിനന്ദിച്ച് വൈഎസ്ആറിന്റെ മകനും രംഗത്തെത്തിയിരുന്നു.

യാത്രയ്ക്ക് മുന്‍പ് തിയേറ്ററുകളിലേക്കെത്തിയതാണ് പേരന്‍പ്. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിരവധി ചലച്ചിത്ര മേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അമുദവന്റെ മാനസിക സംഘര്‍ഷവും വൈകാരിക രംഗങ്ങളും പ്രേക്ഷകരേയും ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. അസാമാന്യ അഭിനയമികവുമായി താരത്തെ അഭിനന്ദിച്ച് സിനിമാലോകവും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും 15 കോടിയോളം രൂപ കലക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്നും 10 കോടിയലധികം നേടുമെന്നുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നത്. 25 കോടി നേടി കുതിക്കുന്ന സിനിമ 50 ദിനം പിന്നിട്ടേക്കുമെന്നാണ് ആരാധകരുടെ വാദം. യാത്ര 60 കോടി നേടുമ്പോള്‍ പേരന്‍പ് 50 ദിനം പിന്നിടുമോ, ഇതാണ് പ്രേക്ഷകരുടെ ചോദ്യം. ഈ സംശയം തീരാനായി ഇനിയുമേറെ കാത്തിരിക്കണം.


Click it and Unblock the Notifications











