മമ്മൂക്ക ചെയ്യുന്ന വര്‍ക്കൗട്ട് കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും, മെഗാസ്റ്റാറിനെ കുറിച്ച് പേഴ്‌സണല്‍ ട്രെയിനര്‍

By Midhun Raj

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ആരോഗ്യ രഹസ്യം പുറത്തുവിടാറില്ലെങ്കിലും ഈ പ്രായത്തിലും അദ്ദേഹം നല്ല പോലെ ശരീരം കാത്തുസൂക്ഷിക്കാറുണ്ട്. മമ്മൂക്ക അടുത്തിടെ പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കൊപ്പം സഹതാരങ്ങളും അന്ന് പങ്കുവെച്ചിരുന്നു. സാധാരണയായി വര്‍ക്കൗട്ട് ചിത്രങ്ങള്‍ അധികമായി നടന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറില്ല.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

എന്നാല്‍ അപ്രതീക്ഷിതമായി അന്ന് വന്ന ചിത്രം കണ്ട് ആരാധകരും പ്രേക്ഷകരുമെല്ലാം ഒരുപോലെ ഞെട്ടിയിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും അദ്ദേഹം വര്‍ക്കൗട്ടിനായി സമയം കണ്ടെത്താറുണ്ട്. അതേസമയം മമ്മൂക്കയുടെ ഫിറ്റ്‌നെസിനെ കുറിച്ചും ആദ്യത്തെ കൂടിക്കാഴ്ചയെ കുറിച്ചും നടന്റെ പേഴ്‌സണല്‍ ട്രെയിനര്‍ മനസുതുറന്നിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂക്കയെ കുറിച്ച് സംസാരിച്ചത്.

മമ്മൂക്ക ചെയ്യുന്ന വര്‍ക്കൗട്ട് കണ്ടാല്‍

മമ്മൂക്ക ചെയ്യുന്ന വര്‍ക്കൗട്ട് കണ്ടാല്‍ അത്ഭുതപ്പെട്ടുപോവുമെന്ന് വിബിന്‍ സേവ്യര്‍ പറയുന്നു. പക്ഷേ സോഷ്യല്‍ മീഡിയയില്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇടുന്നത് കുറവായതുകൊണ്ട് ആരും ഒന്നും അറിയുന്നില്ല എന്നുമാത്രം. 2007ലാണ് മമ്മൂക്കയ്ക്ക് വേണ്ടി രണ്ട് ചെറുപ്പക്കാര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നെസ് സെന്ററിനെ കുറിച്ച് അന്വേഷിച്ച് എത്തിയതെന്ന് വിബിന്‍ പറയുന്നു.

അവര്‍ എഴുതി തന്ന

അവര്‍ എഴുതി തന്ന ഫോം കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് പ്രൊഫഷന്റെ കോളത്തില്‍ ആക്ടര്‍ എന്ന് കണ്ടത്. പേര് മുഹമ്മദ് കുട്ടി. ദുല്‍ഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് അറിയുന്നത്. പിന്നീട് വന്ന ശേഷം എന്റെ യോഗ്യതകള്‍ ചോദിച്ചു. മുംബൈയില്‍ ഊര്‍മ്മിള മഡോദ്കറെ ട്രെയിന്‍ ചെയ്യിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, എനിക്ക് ഊര്‍മിളയാകേണ്ട, ഇനിയും അഭിനയിക്കാനുളള എനര്‍ജിയും ഫിറ്റ്‌നെസും വേണം. അതുമാത്രം മതി.

അന്ന് തന്നെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍

അന്ന് തന്നെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറായി ജോയിന്‍ ചെയ്തു. ഇന്നും അതേ പദവിയില്‍. വിബിന്‍ സേവ്യര്‍ പറഞ്ഞു. നോമ്പ് സമയത്ത് പോലും അദ്ദേഹം വര്‍ക്കൗട്ട് മുടക്കാറില്ലെന്നും വിബിന്‍ പറയുന്നു. നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂ. ഹോട്ടലുകള്‍ ആണെങ്കില്‍ അവിടുത്തെ ജിം അന്വേഷിക്കും. ആവശ്യമുളള എക്വിപ്‌മെന്റ്‌സ് ഇല്ലെങ്കില്‍ അറേഞ്ച് ചെയ്യും.

ആദ്യകാലത്ത് പല ട്രെയിനിങ്

ആദ്യകാലത്ത് പല ട്രെയിനിങ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുമായിരുന്നു. എവിടെപ്പോകുമ്പോഴും ട്രാവല്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണും. ഇപ്പോള്‍ കാരവാനില്‍ ജിം ഉണ്ടെന്നത് പോലും വാര്‍ത്തയല്ല. പക്ഷേ റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്. രുചികരമായ ഭക്ഷണങ്ങള്‍ മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമാണെന്നും എന്നാല്‍ ഡയറ്റ് കൃത്യമായി പാലിക്കാന്‍ മമ്മൂക്കയെ കഴിഞ്ഞ ആളുളളൂവെന്നും വിബിന്‍ പറഞ്ഞു. തന്റെ കാരവാനില്‍ ഇഷ്ടപ്പെട്ടവരെ വിളിച്ച് രുചികരമായ ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്ന പതിവ് മമ്മൂക്കയ്ക്കുണ്ട്. പക്ഷേ കൂടെ കഴിക്കില്ല, നോക്കിയിരുന്ന് സന്തോഷിക്കും. വിബിന്‍ പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X