»   » അന്നും ഇന്നും മമ്മൂട്ടിക്ക് 24, സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഫോട്ടോ കാണൂ

അന്നും ഇന്നും മമ്മൂട്ടിക്ക് 24, സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഫോട്ടോ കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനായ താരമാണ് മമ്മൂട്ടി. യുവതാരങ്ങള്‍ പോലും മാതൃകയാക്കുന്ന മെഗാസ്റ്റാറിന്റെ പഴയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി ദാമോദരന്‍ മാഷിന്റെ മകളായ ദീദി ദാമോദരന്റെ വിവാഹ ആല്‍ബത്തിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജയിലില്‍ കിടന്നിട്ടും ദിലീപിന്‍റെ കലിയടങ്ങുന്നില്ല, മോഹന്‍ലാലിനെതിരെ ഫാന്‍സിനെ ഇറക്കിയ ജനപ്രിയന്‍

ദിലീപിന്‍റെ ജയില്‍വാസം പ്രൊഫസര്‍ ഡിങ്കന്‍റെ മരണക്കെണിയാവുമോ? സിനിമ ഉപേക്ഷിച്ചു?

മലയാളി ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ആ തൂലികയില്‍ നിന്നും പിറവിയെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിന് ദീദി ദാമോദരന്റെയും പ്രേം ചന്ദിന്റെയും 26ാമത്തെ വിവാഹ വാര്‍ഷിക ദിനമാണ്. വാര്‍ഷികത്തോടനുബന്ധിച്ച് പ്രേം ചന്ദാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Mammootty

നവദമ്പതികള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയോടൊപ്പം ടി ദാമോദരന്‍ മാഷും ചിത്രത്തിലുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ഇന്‍സ്‌പെക്ടര്‍ ബല്‍റാം തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കവെയാണ് മമ്മൂട്ടി ഈ ചടങ്ങിനെത്തുന്നത്. ഈ ചിത്രത്തിന്റെ തുടക്കമായാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഇറങ്ങിയത്. ചിത്രത്തിന്‍രെ മൂന്നാം ഭാഗമായ ബല്‍റാം വേഴസ്സ് താരാദാസ് 2006ലാണ് ഇറങ്ങിയത്. മമ്മൂട്ടിയും ടി ദാമോദരന്‍ മാഷും അവസാനമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു അത്.

English summary
Mammootty's photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam