twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു താരപുത്രന്‍ കൂടെ മമ്മൂട്ടിയിലൂടെ വെള്ളിത്തിരയിലേക്ക്

    By Aswathi
    |

    അന്തരിച്ച നടന്‍ രതീഷിന്റെ മകന്‍ പദ്മരാജ് രതീഷും നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീനും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയ്‌ക്കൊപ്പമാണ്. ഇവര്‍ക്ക് പിന്നാലെ ഇതാ മറ്റൊരു താരപുത്രന്‍ കൂടെ എത്തുന്നു. തിരക്കഥാകൃത്തില്‍ നിന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍.

    നിഥിന്‍ പക്ഷെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയല്ല, മമ്മൂട്ടിയെ സംവിധാനം ചെയ്യുകയാണ്. ദ കിങ്, ദുബായി, രൗദ്രം, ദ കിങ് ആന്റ് ദി കമ്മീഷ്ണര്‍ എന്നീ മമ്മൂട്ടിയുടെ ഇടിവെട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ആളാണ് രണ്‍ജി പണിക്കര്‍. അഭിനയ രംഗത്തെത്തിയപ്പോള്‍ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അവിടെയും പ്രത്യക്ഷപ്പെട്ടു.

    nithin-mammootty

    ഇപ്പോള്‍ മകന്റെ ഊഴമാണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നിഥിന്‍ മമ്മൂട്ടിയെ അവതരിപ്പിയ്ക്കുന്നത്. അച്ഛന്‍ എഴുതുന്നതുപോലെ ഡയലോഗുകള്‍ കൊണ്ട് വിറപ്പിയ്ക്കുന്ന പൊലീസ് ഓഫീസര്‍ ആകില്ല, പകരം രസികന്‍ പൊലീസായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് അറിയുന്നത്.

    ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. നിഥിന്‍ തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിര്‍മിയ്ക്കുന്ന ചിത്രം ആന്റോ ജോസഫും രണ്‍ജി പണിക്കറും ചേര്‍ന്നാണ്. നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. തബു നായികയായി പരിഗണനയില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ജൂണില്‍ മൈസൂരില്‍ ചിത്രീകരണം ആരംഭിയ്ക്കും

    ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഒഫ് വെയില്‍സില്‍ നിന്ന് എം ബി എ ബിരുദം നേടിയ നിഥിന്‍ ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    English summary
    Being the Megastar of M-Town, Mammootty is an actor who is always support new comers in film industry. After a series of back to back hits, Mammootty is joining with the new comer Nithin Renji Panicker, son of the hit maker scenarist/director/actor Renji Panicker.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X