twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു മനുഷ്യന്റെ നന്മ എന്നൊക്കെ പറഞ്ഞാല്‍ ഇതൊക്കെയാണ്, മമ്മൂട്ടിയെ കുറിച്ച് ആരാധകര്‍

    By Midhun Raj
    |

    സിനിമകള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരമാണ് മമ്മൂട്ടി. പബ്ലിസിറ്റി ഇഷ്ടമില്ലാത്ത മെഗാസ്റ്റാര്‍ ആരെയും അറിയിക്കാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുളളത്. വര്‍ഷങ്ങളായി രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം സഹായവുമായി മമ്മൂക്ക എത്തുന്നു. എന്നാല്‍ മിക്കവര്‍ക്കും അദ്ദേഹം ചെയ്യാറുളള കാര്യങ്ങളൊന്നും അറിയില്ല. ലക്ഷദ്വീപിനെ പറ്റി മമ്മൂക്ക ഒന്നും പ്രതികരിച്ചില്ലെന്ന് വിമര്‍ശിച്ചവര്‍ പിന്നീടാണ് അദ്ദേഹം ആ നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞത്.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

    മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മമ്മൂക്ക പങ്കാളിയാവാറുളളത്. അതേസമയം മമ്മൂക്കയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന്‌റെ ആരാധക ഗ്രൂപ്പില്‍ വന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

    മമ്മൂക്ക ചെയ്യുന്ന പല നല്ല കാര്യങ്ങളും

    മമ്മൂക്ക ചെയ്യുന്ന പല നല്ല കാര്യങ്ങളും ആരാധകരായ തങ്ങള്‍ പോലും അറിയാറില്ലെന്ന് കുറിപ്പില്‍ പറയുന്നു. മമ്മൂക്കയെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വീഡിയോ പങ്കുവെച്ചാണ് കുറിപ്പ് വന്നത്. ഓസ്‌ട്രേലിയയിലുളള
    മമ്മൂക്കയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ റോബര്‍ട്ടോ കുര്യാക്കോസ് പറഞ്ഞ കാര്യങ്ങളാണ് വീഡിയോയില്‍ വിവരിക്കുന്നത്.

    ഈ കാലയളവില്‍ 50 കോടി രൂപയുടെ

    ഈ കാലയളവില്‍ 50 കോടി രൂപയുടെ സഹായമാണ് മമ്മൂട്ടി എന്ന നടന്‍ ഇവിടെ പാവങ്ങള്‍ക്ക് ആയി ചെയ്തത് എന്ന് വീഡിയോയില്‍ പറയുന്നു. '600 കുട്ടികള്‍ക്കു ഹൃദയ ശസ്ത്രക്രിയ, 20000 പേരുടെ നേത്ര ചികിത്സ, 260 പേരുടെ ബൈപ്പാസ് ശസ്ത്രക്രിയ, 54 പേരുടെ കിഡ്‌നി മാറ്റിവെപ്പിക്കല്‍. ഇത് കൂടാതെ കേരളത്തിലെ അനാഥാലയങ്ങളില്‍ ഉള്ള പ്ലസ് ടു കഴിഞ്ഞു നിക്കുന്ന പിള്ളേരുടെ പഠനവും ഏറ്റെടുക്കുന്നു'.

    ഇതില്‍ ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത്

    'ഇതില്‍ ഞങ്ങളെ ഏറ്റവും അതിശയിപ്പിച്ചത് മമ്മൂക്ക ചെയ്ത ഈ കാര്യങ്ങള്‍ ഒക്കെ ഫാന്‍സിന് അകത്തു നിക്കുന്ന ഞങ്ങള് പോലും അറിഞ്ഞില്ല എന്നാണ്' എന്ന് കുറിപ്പില്‍ പറയുന്നു. 'ഇത് ഇപ്പൊ വാര്‍ത്ത ആക്കിയപ്പോളാണ് ഞങ്ങള് പോലും അറിയുന്നത്. ഒരു മനുഷ്യന്റെ നന്മ എന്നൊക്കെ പറഞ്ഞാല്‍ ഇതൊക്കെയാണ്. ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു ഞങ്ങള്‍, ഈ ഒരു നടന്റെ ആരാധകര്‍ ആയതില്‍', ആരാധക ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറഞ്ഞു.

    Recommended Video

    Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam
    അതേസമയം മമ്മൂക്കയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്

    അതേസമയം മമ്മൂക്കയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഹപ്രവര്‍ത്തകരും അധികം അഭിമുഖങ്ങളില്‍ പറയാറില്ല. ലോക്ഡൗണ്‍ കാലത്ത് മമ്മൂക്കയ്‌ക്കൊപ്പം മോഹന്‍ലാലും സിനിമാ പ്രവര്‍ത്തകരെ എല്ലാം വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൂപ്പര്‍താരങ്ങള്‍ സഹായവും എത്തിച്ചുകൊടുത്തു. മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ മലയാളത്തിലെ നിരവധി താരങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാറുണ്ട്. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന പേരിലാണ് മോഹന്‍ലാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുളളത്.

    English summary
    Mammootty's PRO Robert Kuriakose Revealed Megastar Foundation Spend 50 Crores For Charity Work
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X