»   » കൈനിറയെ മോതിരം, കൂളിങ് ഗ്ലാസും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും; പണക്കാരന്റെ ലുക്കില്‍ മെഗാസ്റ്റാര്‍

കൈനിറയെ മോതിരം, കൂളിങ് ഗ്ലാസും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും; പണക്കാരന്റെ ലുക്കില്‍ മെഗാസ്റ്റാര്‍

By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ഫാന്‍സ് കാത്തിരിയ്ക്കുന്ന ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം. ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ ത്രില്ലിലായിരുന്നു. ഇപ്പോഴിതാ പുത്തന്‍ പണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു.

മെക്‌സിക്കന്‍ അപാരത സംഭവിയ്ക്കുന്നതിന് മുമ്പ് എസ്ര കുതിയ്ക്കുന്നു, 20 ദിവസത്തെ കലക്ഷന്‍ സൂപ്പര്‍!!


കൂളിങ് ഗ്ലാസും, കൈവിരല്‍ നിറയെ മോതിരവും സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലുമൊക്കെയായി മമ്മൂട്ടി നില്‍ക്കുന്ന ചിത്രത്തോടെയുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാര്‍ തന്നെയാണ് പുറത്തുവിട്ടത്.


ഇതാണ് ലുക്ക്

'ദ ന്യൂ ഇന്ത്യന്‍ റുപീ' എന്ന ടൈറ്റില്‍ ടാഗോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. നോട്ട് നിരോധനവുമായും, രഞ്ജിത്തിന്റെ തന്നെ മുന്‍ ചിത്രമായ ഇന്ത്യന്‍ റുപീയുമായും പുത്തന്‍ പണത്തിന് ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനിടയിലാണ് 'ദ ന്യൂ ഇന്തന്‍ റുപീ' എന്ന ടൈറ്റില്‍ ടാഗോടെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ എത്തിയിരിയ്ക്കുന്നത്.


എന്താണ് പുത്തന്‍ പണം

വ്യത്യസ്തമായൊരു ആക്ഷന്‍ ത്രില്ലറാണ് പുത്തന്‍ പണം. പുതിയ സമൂഹത്തിലെ കള്ളക്കടത്തിനെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. നോട്ട് നിരോധനവും മറ്റും സിനിമയിലുണ്ട് എന്നാണ് കേള്‍ക്കുന്നത്.


രഞ്ജിത്തും മമ്മൂട്ടിയും

രഞ്ജിത്ത് തന്നെയാണ് പുത്തന്‍ പണത്തിന് തിരക്കഥയും തയ്യാറാക്കിയിരിയ്ക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ബാവൂട്ടിയുടെ നാമത്തില്‍, ജവാന്‍ ഓഫ് വെള്ളിമലയില്‍, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, പാലേരി മാണിക്യം, പ്രജാപതി, ബ്ലാക്ക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ചത്.


മമ്മൂട്ടിയുടെ വേഷം

പത്തുന്‍ പണത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. കാസര്‍ഗോഡ്, കുമ്പള സ്വദേശിയാണ് ഷേണായി. ചിത്രത്തില്‍ മെഗാസ്റ്റാര്‍ കാസര്‍ഗോഡ് ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


മറ്റ് കഥാപാത്രങ്ങള്‍

നവാഗതനായ മാസ്റ്റര്‍ സൂരജ് ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. മാമൂക്കോയ, സിദ്ദിഖ്, സായികുമാര്‍, രണ്‍ജി പണിക്കര്‍, ഹാരിഷ് കണാരന്‍, അബു സലിം, ഇനിയ, ഷീലു എബ്രഹാം തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.


English summary
The official first look poster of Puthan Panam, the upcoming Mammootty movie, is finally out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam