രാജാധി രാജനെത്തും മമ്മൂട്ടിയ്ക്ക് പിറന്നാളിന്
രാജാധി രാജനെത്തും മമ്മൂട്ടിയുടെ പിറന്നാളിന് സമ്മാനവുമായി. ഒന്നും മനസലിലായില്ലല്ലേ. നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം രാജാധി രാജയാണ് മെഗസ്റ്റാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
റായ് ലക്ഷ്മി (ലക്ഷ്മി റായ്)-മമ്മൂട്ടി ജോഡികള്‍ ചട്ടമ്പിനാടിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാജാധി രാജയ്ക്കുണ്ട്. പൊതുവെ ലക്കി ജോഡികള്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന മമ്മൂട്ടി-റായ് ലക്ഷ്മി കൂട്ടുകെട്ട് അജയ്ക്കും ഭാഗ്യമാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്.

മമ്മൂട്ടിയ്ക്ക് നല്‍കുന്ന പിറന്നാള്‍ സമ്മാനമാണ് ചിത്രമെന്ന് സംവിധായകന്‍ അജയ് വാസുദേവ് പറഞ്ഞു. ഷാഫി, ജോണി ആന്ററണി, വൈശാഖ് എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അജയ്. ഉദയ്കൃഷ്ണ സിബികെ തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.


Click it and Unblock the Notifications











