കൊല കൊല എന്ന് കേട്ടിട്ടേയുള്ളൂ...രാജാധിരാജയുടെ കിടിലന്‍ ട്രെയിലര്‍

By Aswathi

മമ്മൂട്ടി ചന്ദനക്കുറിയൊക്കെ തൊട്ടുവന്ന 'രാജാധി രാജ'യുടെ ആദ്യ പോസ്റ്റര്‍ കണ്ടപ്പോള്‍ ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പക്ക കുടുംബ ചിത്രമാവും എന്ന് കരുതിയവര്‍ക്ക് തെറ്റി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് രാജാധി രാജ വരുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

ഓണത്തിന് കേരളക്കാരെ തിയേറ്ററിലെത്തിക്കാനാണ് രാജാധിരാജ വരുന്നത്. സിബി കെ തോമസ്-ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയില്‍ നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റസ്‌റ്റോറന്റ് മാനേജരായ ശേഖരന്‍ കുട്ടി എന്ന കഥാപാത്രത്തൊണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

rajadhiraja

ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റ് ആയതുകൊണ്ടുതന്നെ ഇത് ദീര്‍ഘദൂര ലോറിക്കാര്‍ക്ക് ഒരു ഇടത്താവളമാണ്. എന്നാല്‍ പിന്നീട് ഈ ലോറികള്‍ തന്നെ ശേഖരന്‍ കുട്ടിയ്ക്ക് ഭീഷണിയും പേടിസ്വപ്‌നവുമായി മാറുകയാണ്.

റായി ലക്ഷ്മി നായികയായെത്തുന്ന ചിത്രത്തില്‍ പോക്കിരിരാജ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ സ്‌റ്റൈലില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ശക്തിമാന്‍ എന്ന സൂപ്പര്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍. ലെന, സിദ്ദിഖ്, ജോയി മാത്യു എന്നിര്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി ഉണ്ണി മുകുന്ദനും എത്തുന്നു.

<center><iframe width="100%" height="315" src="//www.youtube.com/embed/JojwplMNjxk" frameborder="0" allowfullscreen></iframe></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X