»   » ഞാനൊന്നു നോക്കട്ടെ ഏതാ പോയിരിക്കുന്നേ, ഗ്രേറ്റ് ഫാദറിലെ വിഡിയോ ലീക്കായതിനെക്കുറിച്ച് മമ്മൂട്ടി

ഞാനൊന്നു നോക്കട്ടെ ഏതാ പോയിരിക്കുന്നേ, ഗ്രേറ്റ് ഫാദറിലെ വിഡിയോ ലീക്കായതിനെക്കുറിച്ച് മമ്മൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam

റിലീസിങ്ങിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ ചിത്രത്തിലെ ഗ്രേറ്റ് ഫാദറിലെ രംഗം ലീക്കായത് വാര്‍ത്തയായിരുന്നു. മമ്മൂട്ടിയും സ്‌നേഹയും തമ്മിലുള്ള രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു മിനുട്ട് ഒന്‍പത് സെക്കന്‍ഡ് ദൈര്യഘ്യമുള്ള ക്ലിപ്പുകളാണ് പ്രചരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

ഞാനൊന്നു നോക്കട്ടേയെന്ന് മമ്മൂട്ടി

ഞാനൊന്ന് നോക്കട്ടേ ഏതാ പോയിരിക്കുന്നേന്ന്, വലിയ കുഴപ്പമുള്ള ഭാഗമാണോയെന്ന് അറിയില്ല എന്ന് തമാശയായാണ് മമ്മൂട്ടി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. കൊച്ചി ബിനാലെ സന്ദര്‍ശനത്തിനിടെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

അംഗീകരിക്കാന്‍ പറ്റാത്ത പ്രവണത

റിലീസിങ്ങിനു മുന്‍പ് ചിത്രത്തിലെ രംഗങ്ങള്‍ ലീക്കാവുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ല. ഗ്രേറ്റ് ഫാദറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോ ഏതാണെന്ന് കണ്ടിട്ടില്ലെന്നും മെഗാസ്റ്റാര്‍ പറഞ്ഞു.

നിര്‍മ്മാതാവ് സൈബര്‍ സെല്ലിനെ സമീപിച്ചു

മമ്മൂട്ടിയും സ്‌നേഹയും ചേര്‍ന്നുള്ള രംഗങ്ങള്‍ ലീക്കായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായതിനെത്തുടര്‍ന്ന് ആരാധകരാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ നിര്‍മ്മാതാവിനെ അറിയിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.

റിലീസിനു തൊട്ടു മുന്‍പ് സംഭവിച്ചത്

2017 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരുന്നു. ടീസര്‍, ട്രെയിലര്‍ എന്നിവയിലൂടെ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പ്രധാനപ്പെട്ട രംഗം പുറത്തായിട്ടുള്ളത്.

English summary
Mammootty's reaction on The Great Father video issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam